സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് തുടങ്ങി... നഗരത്തിലെ ഒമ്പത് റൂട്ടുകളിലാണ് ബസ് സര്‍വ്വീസ് നടത്തുക, രാവിലെ 8.50 മുതലാണ് സര്‍വീസുകള്‍ തുടങ്ങുന്നത്, സര്‍വീസുകള്‍ നടത്തുന്ന ബസുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസ് ആരംഭിച്ചു. നഗരത്തിലെ ഒന്‍പത് റൂട്ടുകളിലാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. രാവിലെ 8.50 മുതലാണ് സര്‍വീസുകള്‍ തുടങ്ങുന്നത്. ഉന്നതതല യോഗത്തിലാണ് തീരുമാനം. പല ജീവനക്കാര്‍ക്കും വാഹനം ഇല്ലാത്ത സാഹചര്യത്തില്‍ ഓഫീസില്‍ എത്താന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചത്. ാട്ടാക്കട, പൂവാര്‍, ആര്യനാട്, കിളിമാനൂര്‍, ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര, വിഴിഞ്ഞം, നെടുമങ്ങാട് എന്നിവിടങ്ങളില്‍ നിന്നുമാണ് ജീവനക്കാരുമായി കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ഒരു ബസില്‍ 25 യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.
സര്‍വീസുകള്‍ നടത്തുന്ന ബസുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. എത് ബസ് സ്റ്റോപ്പില്‍ നിന്ന് കയറിയാലും സര്‍വീസിനായി നിശ്ചയിച്ചിരിക്കുന്ന ഏകീകൃത നിരക്കായിരിക്കും ഈടാക്കുക.
"
https://www.facebook.com/Malayalivartha



























