അമേരിക്കന്‍ പൗരത്വമുള്ള മരട് സ്വദേശി ചാരായം വാറ്റിയതിന് പിടിയില്‍, പഠിച്ചത് യുട്യൂബിലൂടെ...!

അമേരിക്കന്‍ പൗരത്വമുള്ള മരട് സ്വദേശി ചാരായം വാറ്റിയ കേസില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് എക്സൈസ് പിടിയിലായി.
ബിടിസി ജംക്ഷനു സമീപം ഒറ്റപ്ലാമൂട്ടില്‍ മാത്യു ചാക്കോയെയാണ് (52) എക്സൈസ് സംഘം പിടികൂടിയത്.
ഇയാളുടെ കയ്യില്‍ നിന്ന് 1 ലീറ്റര്‍ ചാരായം, 40 ലീറ്റര്‍ വാഷ്, വാറ്റ് ഉപകരണങ്ങള്‍ എന്നിവ പിടികൂടി.
ചാരായം വറ്റാന്‍ യൂട്യൂബ് നോക്കിയാണ് ഇയാള്‍ പഠിച്ചത് എന്നും ഇയാള്‍ക്കൊപ്പം ചാരായം വാറ്റാന്‍ ഉണ്ടായിരുന്ന സുഹൃത്തുക്കളെ ഉടന്‍ തന്നെ പിടികൂടുമെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫിസര്‍ ഇ.എന്‍. സതീശന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, ശ്യാംകുമാര്‍, വിനീത് ശശി, കെ.കെ. മനോജ്, വി.ബി. റസീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























