സഹോദരിയെ ജോലിക്ക് കൊണ്ടു പോയി മടങ്ങവേ വാഹനാപകടത്തില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം

സഹോദരിയെ ജോലിക്ക് കൊണ്ടു പോയി മടങ്ങവേ വാഹനാപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. മനക്കൊടി നടുമുറി സ്റ്റുഡന്‍സ് റോഡില്‍ അറയ്ക്കല്‍ ഫ്രാന്‍സിസിന്റെ മകന്‍ പ്രിന്‍സാണ് (29) മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറാണ പ്രിന്‍സ്. ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടമുണ്ടായത്.
അമല ആശുപത്രിയില്‍ നഴ്സായ സഹോദരി അഞ്ജു ജോവിനെ ജോലിയ്ക്ക് കൊണ്ടുപോയി മടങ്ങുന്നതിനിടെയാണ് പ്രിന്‍സ് സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറെ കോട്ട ചുങ്കത്തിനടുത്ത് റോഡില്‍ സ്‌കൂട്ടറടക്കം വീണ് കിടക്കുന്ന വിവരം സമീപത്തെ വീട്ടുകാരാണ് പോലീസിലും ആക്ട്സ് പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ആക്ട്സ് പ്രവര്‍ത്തകര്‍ എത്തി യുവാവിനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രിന്‍സ് ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെ നാലിന് മരിച്ചു.
"
https://www.facebook.com/Malayalivartha



























