Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിംബം ചുമക്കുന്ന കഴുതയോ ? കേരളത്തിന്റെ സമ്പത്ത് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്ബുന്ന പട്ടാളക്കാരനെ പോലെ ; കെപി അനില്‍ കുമാർ

11 MAY 2020 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

ലോക്ക് ഡൗണില്‍പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടേയുള്ള മലയാളികള്‍ കുടുങ്ങിക്കിടക്കുമ്ബോള്‍ കേരള സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച എ സമ്ബത്ത് ഡല്‍ഹിയില്‍ ഇല്ലാത്ത അവസ്ഥ ആരോപണങ്ങൾക്ക് വിധേയമാവുകയാണ്.

ഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പേക്കണ്ട എ സമ്ബത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ് കേരളത്തിലെത്തിയത് പ്രതിപക്ഷം ആയുധമാക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ മലയാളികളെ തിരിഞ്ഞു നോക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉയരുന്ന വിമര്‍ശനം.

ഈ വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി ഭാരവാഹിയായ കെപി അനില്‍ കുമാര്‍ ഏതാനും നാളുകള്‍ക്ക് മുമ്ബ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്ബുന്ന പട്ടാളക്കാരനെ പോലെ ആയി മലയാളികളുടെ ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസര്‍. തിരുവന്തപുരത്തെ വഴുത്തക്കാട് മിംചിം റോഡിലെ ഗ്രേസ് കോട്ടേജില്‍ സ്വയം കോറന്റൈന്‍ പ്രഖ്യാപിച്ചു കഴിയുന്ന മലയാളി മാമന് വണക്കം എന്ന് അനില്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെപി അനില്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബിംബം ചുമക്കുന്ന കഴുതയോ ? കേരളത്തിന്റെ സമ്ബത്ത് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടി നാട്ടിലെത്തി വീരകഥകള്‍ വിളമ്ബുന്ന പട്ടാളക്കാരനെ പോലെ ആയി മലയാളികളുടെ ഡല്‍ഹി യിലെ ലെയ്‌സണ്‍ ഓഫീസര്‍ തിരുവന്തപുരത്തെ വഴുത്തക്കാട് മിംചിം റോഡിലെ ഗ്രേസ് കോട്ടേജ് ല്‍ സ്വയം കോറന്റൈന്‍ പ്രഖ്യാപിച്ചു കഴിയുന്ന മലയാളി മാമന് വണക്കം. വീഴ്ത്തപ്പെട്ടവനെ വാഴ്ത്തപ്പെട്ടവനാക്കും എന്ന ദൈവവചനം ഓര്‍ത്തു കൊണ്ട് ജനങ്ങള്‍ തിരസ്‌കരിച്ച ആളെ കൊട്ടിഘോഷിച് ആഘോഷപൂര്‍വം അങ്ങ് ഡല്‍ഹി യില്‍ അരിയിട്ട് വാഴ്ച നടത്തി നാടിനു പുറത്തു താമസിക്കുന്ന മറുനാടന്‍ മലയാളിയുടെ ജീവനും സ്വത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും നന്മയുടെ അടയാളം നല്‍കാനായി സ്ഥാപിച്ച ഓഫീസ് ഇന്ന് നാഥനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. അംബാസിഡര്‍ പോയിട്ട് ഒരു ഡഫേദാറിനെ പോലും ആ പരിസരത്തു കാണുന്നില്ല.

കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ക്ക് ഇടയില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട വിഭവങ്ങള്‍ അത് പണമായാലും പദവിയായാലും ആവശ്യങ്ങള്‍ ആയാലും ആനുകൂല്യങ്ങളായാലും അതിനു വേണ്ടി സമ്മര്‍ദം ചെലുത്തുക,ഇന്ത്യക്കകത്തും പുറത്തും താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ക്ക് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്ബോള്‍ ദുരന്ത മുഖത്ത് ഒരു കൈത്താങ്ങായി നില്‍ക്കാനും ഒക്കെയാണ് ഈ പദവികൊണ്ട് ലക്ഷയമിടുന്നതെത്രെ. പക്ഷെ ലെയ്‌സണ്‍ ഓഫീസര്‍ക്ക് ഈ കാര്യങ്ങളിലൊഴികെ മറ്റെല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത ഉണ്ടന്നാണ് അറിയുന്നത് എന്തായിരുന്നു സ്ഥാനാരോഹണ വേളയിലെ പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ അംബാസിഡര്‍ ആണ് , ത്രിഭാഷാ പണ്ഡിതനാണ് ,,നിയമത്തില്‍ ഡോക്ടറേറ്റ് ഉണ്ട് സര്‍വ്വോപരി മനുഷ്യസ്‌നേഹി എന്തൊക്കെ വിശേഷ വിശഷണങ്ങള്‍ ആയിരുന്നു മാര്‍ക്‌സിസ്റ്റ് പാണന്‍മാര്‍ പാടി നടന്നത്

മലയാളിക്ക് അഭിമാനിക്കാന്‍ ഇനി വേറെ എന്ത് വേണം എന്ന തള്ള് വേറെ. നമ്മുടെ നാട് കൊറോണ എന്ന മഹാ മാരി സ്ഥിതീകരിച്ച വേളയില്‍ മറുനാടന്‍ മലയാളികള്‍ നമ്മുടെ രാജ്യത്തിന്റെ പല കോണുകളിലും വിദ്യാഭ്യാസ , കച്ചവട ,ജീവനോപാധിയുമൊക്കെയായി കഴിയുകയായിരുന്നു. ദൈവത്തിന്റെ മാലാഖമാരെന്നു നാം സ്‌നേഹപൂര്‍വം വിളിക്കുന്ന നമ്മുടെ ആയിര കണക്കിന് നേഴ്‌സ് സഹോദരിമാര്‍ അവരുടെ ജീവന്‍ പണയം വച്ച്‌ ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ സ്വയം സന്നദ്ധരായി യുദ്ധം ചെയ്യുമ്ബോള്‍ ഇടിത്തീ വീഴുന്ന വേഗതയില്‍ നമ്മുടെ രാജ്യത്തിന്റെ വാതായനങ്ങള്‍ കൊട്ടിയടച്ചപ്പോള്‍ നില്‍ക്കുന്നടുത്തുനിന്ന് അനങ്ങാന്‍ കഴിയാത്ത വിധം പകച്ചു നിന്നപ്പോള്‍ പ്രത്യാശയോടെ സ്വന്തം നാട്ടിലെത്താന്‍ വഴിതേടി ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തില്‍ എത്തിയപ്പോള്‍ ആസ്ഥാന വിദ്വാന്‍ ആസ്ഥാന മന്ദിരം അടച്ചുപൂട്ടി എന്ന് മാത്രമല്ല മലയാളിക്ക് എന്നും ആശ്വാസമായി നിലനില്‍ക്കുന്ന കേരളം ഹൗസും ,ട്രാവന്‍കൂര്‍ ഹൗസും അവര്‍ക്ക് കയറാന്‍ കഴിയാത്ത വിധം താഴിട്ട് പൂട്ടിയ വിവരം അറിയുന്നത്.

പാവപെട്ട മലയാളി കേരളം ഹൗസിനു മുന്നിലും,കൊണാട്ട് പ്ലൈസിലെ വഴിയോരങ്ങളിലും ,ജന്തര്‍ മന്ദിര്‍ റോഡ് ലെ ഇടവഴികളിലുമായി സ്വന്തം ഗതികേടോര്‍ത്തു പരിതപിക്കുമ്ബോള്‍ കഴുത കുങ്കുമമം ചുമക്കുന്ന പോലെ ഈ സ്ഥാനവും തോളിലേറി ലക്ഷം രൂപ ശമ്ബളവും ആജ്ഞാനുവര്‍ത്തികളായ ജീവനക്കാരും ,ആഡംബര വാഹനവും ,അംഗരക്ഷകരും ,ശീതികരിച്ച ബംഗ്ലാവുമായി കഴിഞ്ഞുകൂടുന്നു ഇതിനെയാണോ ലെയ്‌സണ്‍ ഓഫീസര്‍ എന്ന് വിളിക്കുന്നത് ?

lഅന്യ സംസ്ഥാനക്കാരെ അതിഥികളായി കാണുന്ന സര്‍ക്കാര്‍ നമ്മുടെ സ്വന്തം മറുനാടന്‍ മലയാളിയെ എന്തായി കാണുന്നുവെന്ന് മനസിലാകുന്നില്ല ഇതെല്ലം അറിഞ്ഞു ചെയ്യേണ്ട ഓഫീസര്‍ നിന്നിടത്തു തന്നെ നില്‍ക്കുന്നു എല്ലാ ദിവസവും സന്ധ്യക്കെത്തുന്ന പ്രജാപതി ഭൂമിയിലെ മുഴുവന്‍ ജീവ ജാലങ്ങളെ കുറിച്ചും വാ തോരാതെ പെയ്തിറങ്ങുമ്ബോഴും ,നാട്ടിലെ കരകമ്ബിയെ കുറിച്ചും സ്വന്തം സാമര്‍ത്യത്തെ കുറിച്ചും ഏകാംഗനാടകം അവതരിപ്പിക്കുമ്ബോഴും മറുനാടന്‍ മലയാളിക്ക് സ്വാഹാ :

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends