അനുമതിയുടെ പേരിൽ പ്രവാസികൾക്ക് ദുരിതം; അമിത ടിക്കറ്റ് നിരക്കും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലും വലഞ്ഞ് പ്രവാസികൾ
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസലോകത്ത് നിന്ന് നാട്ടിലെത്തിയവരും ഒപ്പം പോകാൻ നിൽക്കുന്നവരും അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല. അത്തരം ഒരു സംഭവം വ്യക്തമാക്കുന്ന തരത്തിലാണ് പല വാർത്തകളും പുറത്തേക്ക് വരുന്നത്. ബഹ്‌റൈനിലേക്ക് പോകാനെത്തിയ പ്രവാസികള്‍ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് കാത്ത് നിൽക്കേണ്ടിവന്നത് മണിക്കൂറുകള്‍ എന്ന് റിപ്പോർട്ട്. മൂന്നു മണിക്കൂറോളമാണ് യാത്രക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്നത്.
അതായത് ബഹ്റൈനില്‍ നിന്നുള്ള അനുമതി ലഭിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പ്രവാസികളെ തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തുനിര്‍ത്തിയതെന്ന് ബഹ്റൈനിലേക്കുള്ള യാത്രക്കാരിൽ ചിലർ വ്യക്തമാക്കുന്നത്. ഇതേതുടർന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ എയര്‍പോര്‍ട്ടിന് അകത്തേക്ക് പ്രവേശിപ്പിക്കുകയാണ് ചെയ്തത്. താമസ വിസയുളളവര്‍ രാജ്യത്തേക്ക് വരുന്നതിന് വിലക്കില്ലെന്ന് ബഹ്‌റൈന്‍ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അനുമതി ലഭിച്ചില്ലെന്ന കാരണം വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടിയത് തന്നെ.
അതോടൊപ്പം 47,500 രൂപയാണ് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ദീര്‍ഘനേരത്തെ കാത്തിരിപ്പും തുടരുന്നത്. ഇതേതുടർന്ന് തിരുവനന്തപുരത്ത് നിന്നും ബഹ്റൈനില്‍ എത്തുന്ന വിമാനം തിരികെ യാത്രക്കാരുമായി കോഴിക്കോട് എത്തിച്ചേരും.
കൃത്യമായി പറഞ്ഞാൽ ബഹ്റൈനിൽനിന്നു പ്രാദേശിക സമയം 4.30ന് പുറപ്പെടുന്ന വിമാനം രാത്രി 11.20നാണ് പ്രവാസികളുമായി കോഴിക്കോട് എത്തുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമാണ് വിമാനത്തിലുള്ളത് തന്നെ. യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തില്‍ വിശദമായ പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്യും. ഇതേതുടർന്ന് പ്രകടമായ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവരെ ക്വാറന്റൈനിലാക്കും.
https://www.facebook.com/Malayalivartha



























