മദ്യവിൽപനയ്ക്കായി ഇനിമുതൽ ഓൺലൈൻ ആപ്പ്; രണ്ട് ദിവസത്തിനകം കമ്പനിയെ തീരുമാനിക്കുമെന്ന് അധികൃതർ, മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് വീണ്ടും വാങ്ങാൻ വിലക്ക്
കൊറോണ വ്യാപനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച മദ്യവില്പന ഓൺലൈൻ വഴി തുടങ്ങാൻ തീരുമാനിച്ചതിനെ തുടർന്ന് പുതിയ മാറ്റങ്ങൾ. അതായത് ബെവ്ക്കോയിൽ നിന്നും ഓണ്‍ലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്തുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. അതായത് ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് വീണ്ടും വാങ്ങാൻ വിലക്കുള്ള രീതിയിലാണ് സോഫ്റ്റ് വെയറും അതോടൊപ്പം തന്നെ ആപ്പും തയ്യാറാക്കുന്നത്.
അതേസമയം മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ തീരുമാനം എന്നാണ് സൂചന. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ചപ്പോൾ ഉണ്ടായ തിരക്കും ബഹളവും കണക്കിലെടുത്താണ് ഓൺലൈൻ മദ്യവിൽപനയുടെ സാധ്യത പരിശോധിക്കാൻ സർക്കാരിൽ ധാരണയായത് തന്നെ.
സാമൂഹ്യ അകലം പാലിക്കുക എന്ന തരത്തിൽ തിക്കും തിരക്കോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകാതെ മദ്യ വിൽപ്പനക്കുവേണ്ടിയാണ് ഓണ്‍ ലൈൻ ടോക്കൻ ഉണ്ടാക്കിയിരിക്കുന്നത്. ഇതേതുടർന്ന് സ്മാർട് ഫോണിൽ ആപ്പ് വഴിയും സാധാരണ ബേസിക്ക് ഫോണിൽ എസ്എംഎസ് വഴിയും മദ്യം വാങ്ങാനാണ് സംവിധാനമൊരുക്കുന്നത്. സമീപത്തുള്ള ഔട്ട് ലെറ്റിൽ നിന്നും കൗണ്ടറും മദ്യവും തെരെഞ്ഞെടുക്കാം. പണവും ഓണ്‍ ലൈൻ വഴി അടച്ചാൽ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാനുള്ള സമയം ലഭിക്കുന്നതായിരിക്കും.
അതോടൊപ്പം തന്നെ ടോക്കണിൻറെ പ്രിൻ് ഔട്ടോ മൊബൈലിലെ എസ്എംഎസോ ആയി മദ്യവിൽപനശാലയിൽ എത്തിയാൽ മദ്യം വാങ്ങാവുന്നതാണ്. പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സ്റ്റാർട്ട് ആപ്പ് മിഷനെ 29 കമ്പനികൾ സമീപിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ അപേക്ഷകൾ പരിശോധിച്ച് ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഉടനടി നടപടികൾ പൂർത്തിയാക്കും എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha



























