മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയത് കുവൈത്തില്‍നിന്ന്......

മെയ് ഒമ്പതിന് കുവൈത്തില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ നിലമ്പൂര്‍ കരുളായി പാലേങ്കര സ്വദേശിയായ 40 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത് . പക്ഷാഘാതത്തിനും പ്രമേഹത്തിനും ചികിത്സയിലുള്ള ഇദ്ദേഹം ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് തിരിച്ചെത്തി കോവിഡ് സ്ഥിരീകരിച്ച നാലാമത്തെ മലപ്പുറം സ്വദേശിയാണ് ഇദ്ദേഹം
കുവൈത്തിലെ അല്‍ ജലീബില്‍ പച്ചക്കറി വില്‍പ്പന കേന്ദ്രത്തില്‍ കാഷ്യറായിരുന്നു. ......കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രമേഹത്തിന് ചികിത്സയിലാണ് .. ഏപ്രില്‍ 15ന് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മെയ് ഒമ്പതിന് രാത്രി കുവൈത്തില്‍ നിന്ന് ഐ.എക്സ്- 396 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇയാള്‍ക്കൊപ്പം കുവൈത്തില്‍ നിന്ന് ഐ.എക്സ് - 396 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരം കര്‍ശന നിരീക്ഷണത്തിലാണ്......
https://www.facebook.com/Malayalivartha



























