Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇങ്ങനേയും ഉണ്ടോ ഭാര്യമാര്‍... ലോകം കോവിഡിന്റെ പിടിയിലാകുമ്പോള്‍ എത്രയും വേഗം തന്റെ വീട്ടിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുകയാണ് ഓരോ മറുനാട്ടുകാരും; സ്വന്തം ഭാര്യയേയും കുട്ടികളേയും കാണാനുള്ള മോഹവുമായി 30,000 കാര്‍വാടക നല്‍കി നാട്ടിലെത്തിയ ഒരാളുടെ അവസ്ഥ ഇതാണ്

11 MAY 2020 09:06 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

ലോകമെങ്ങും കോവിഡിന്റെ പല ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. ഇന്ത്യയും കോവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അവരവര്‍ നില്‍ക്കുന്ന സ്ഥലത്ത് അവരവര്‍ നില്‍ക്കണമെന്നുള്ള നിര്‍ദേശം വെട്ടിലാക്കിയത് ലക്ഷക്കണക്കിന് ആള്‍ക്കാരേയാണ്. രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്‍ ഏറ്റവുമധികം ബാധിച്ചത് കുടിയേറ്റ തൊഴിലാളികളായ ദിവസക്കൂലിക്കാരെയാണ്. അവരുടെ ദുരിതംനിറഞ്ഞ പലായനങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി വാര്‍ത്തകളായി പുറത്തുവന്നു കൊണ്ടിരിക്കുന്നു. ത്രിപുരയിലെ ഗോബിന്ദ ദേബ്‌നാഥ് എന്ന തൊഴിലാളിക്ക് നേരിടേണ്ടിവന്ന മറ്റൊരു ദുരനുഭവം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. മുപ്പതിനായിരം രൂപ കാര്‍വാടക കൊടുത്ത് അയല്‍ സംസ്ഥാനത്തുനിന്ന് സ്വന്തം നാട്ടിലെത്തിയെങ്കിലും വീട്ടില്‍ കയറാനാകാത്ത സ്ഥിതിയിലാണ് ഗോബിന്ദ.

കൂലിപ്പണിക്കാരനായി ഗോബിന്ദ ഭാര്യ മാംപി ദേബ്‌നാഥിനും മകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം അഗര്‍ത്തലയിലാണ് താമസിക്കുന്നത്. ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് 37കാരനായ ഗോബിന്ദ ആസാമിലെ സിലാപത്തറിലുള്ള ഭാര്യാ സഹോദരന്റെ വീട്ടില്‍ പോയത്. ഭാര്യയുടെ പിതാവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇതിനിടയില്‍ ലോക്ക്ഡൗണ്‍ നിലവില്‍വന്നു. നിയന്ത്രണങ്ങള്‍ വൈകാതെ പിന്‍വലിക്കുമെന്നും അതിനുശേഷം വീട്ടിലെത്താമെന്നും കരുതി കാത്തിരുന്നെങ്കിലും രണ്ടു തവണ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചതോടെ മറ്റു മാര്‍ഗമില്ലാതെ കാര്‍ വാടകയ്‌ക്കെടുത്ത് സ്വന്തം വീട്ടിലേയ്ക്ക് പോകാന്‍ ഗോബിന്ദ തീരുമാനിച്ചു. മുപ്പതിനായിരം രൂപ കാര്‍ വാടക കൊടുത്ത് അദ്ദേഹം ത്രിപുരയില്‍ എത്തി.

മറ്റൊരു സംസ്ഥാനത്തുനിന്ന് എത്തിയതിനാല്‍ നടപടിക്രമം അനുസരിച്ച് ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തി. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ഇയാളെ വീട്ടിലെത്തിച്ചു. എന്നാല്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല വീട്ടില്‍ ഗോബിന്ദയ്ക്ക് നേരിടേണ്ടിവന്നത്. വീട്ടിലെത്തിയ ഗോബിന്ദയെ ഭാര്യ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല.

ഭര്‍ത്താവിനോട് തിരികെ വരേണ്ടതെന്ന് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. രോഗിയായ അമ്മയും ചെറിയ കുട്ടിയുമാണ് വീട്ടിലുള്ളത്. ഗോവിന്ദയ്ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ തന്നെയും 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന അവസ്ഥയുണ്ടാകും. അത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രയാസകരമാണ്. അതുകൊണ്ട് ഭര്‍ത്താവിനെ എവിടെയെങ്കിലും നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്നും അവര്‍ പറയുന്നു.

മറ്റൊരു സംസ്ഥാനത്തുനിന്നെത്തിയ ഗോബിന്ദയെ വീട്ടില്‍ താമസിക്കുന്നതിനെതിരെ അയല്‍ക്കാരും പ്രതിഷേധവുമായി രംഗത്തെത്തി. അയല്‍ക്കാര്‍ ഭാര്യയെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഗോബിന്ദ പറയുന്നു. പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും രോഗബാധയില്ലെന്ന് ഉറപ്പിക്കാനാവുമോ എന്നാണ് അയല്‍വാസികള്‍ ചോദിക്കുന്നത്. അതുകൊണ്ട് ഗോവിന്ദയെ രണ്ടാഴ്ച നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന് അവരും ആവശ്യപ്പെട്ടു.

പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി ഭാര്യയെയും നാട്ടുകാരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍ ഗോബിന്ദയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുക മാത്രമായിരുന്നു പോംവഴി.

ഗോവിന്ദയ്ക്ക് നേരിടേണ്ടിവന്നതിന് സമാനമായ അവസ്ഥ ത്രിപുരയില്‍ പലയിടത്തും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. രോഗബാധ സംശയിച്ച് നാട്ടുകാര്‍ പലരെയും മാറ്റിനിര്‍ത്തുകയും മറ്റിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദേശങ്ങളൊക്കെ കാറ്റില്‍പ്പറത്തിയാണ് ഇപ്രകാരം പ്രതിഷേധങ്ങളുമായി ജനങ്ങള്‍ സംഘടിക്കുന്നത് എന്നതാണ് വിരോധാഭാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends