Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദാവൂദും പാകിസ്ഥാനും കൈകൊടുത്തു; മുംബൈ മോഡല്‍ ഭീകരാക്രമണം നടത്താന്‍ അണിയറയില്‍ പദ്ധതി; വേറെലെവല്‍ നീക്കവുമായി ഇന്ത്യ

12 MAY 2020 12:28 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

ഗുജറാത്ത് തീരംവഴി ഭീകരാക്രമണത്തിന് ലഷ്‌കറെ തയിബ ഭീകരര്‍ പദ്ധതിയിയിടുന്നതായി മാസങ്ങള്‍ക്കു മുമ്പാണ് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പക്ഷേ സൈന്യം കൃത്യമായി നിരീക്ഷണം ശക്തമാക്കിയതോടുകൂടി ആ പദ്ധതി ഭീകരര്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. ഇപ്പോഴിതാ. മുംബൈ ഭീകരാക്രമണം പോലെ മറ്റൊരു ആക്രമണത്തിന് പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബ ആസൂത്രണം ചെയ്യുന്നതായി വീണ്ടും രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിവരം പുറത്തുവിടുകയാണ്. ഇതിനായി അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ലഷ്‌കര്‍ കൈകോര്‍ക്കുകയാണെന്നും രഹസ്വാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദാവൂദിനെ ഇസ്ലാമാബാദിലെ ഫാം ഹൗസില്‍ ഞായറാഴ്ച കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐ സംഘത്തിനൊപ്പം ലഷ്‌കര്‍ നേതാക്കളെ സന്ദര്‍ശിച്ചശേഷം തിരിച്ചെത്തിയതാണ് ദാവൂദ് എന്നാണ് വിവരം.

അതിര്‍ത്തിയില്‍ ലഷ്‌കറിന്റെ പ്രതാപം നഷ്ടപ്പെട്ടതോടെയാണ് ഉള്‍പ്രദേശങ്ങളില്‍ പദ്ധതിനടപ്പിലാക്കാന്‍ നീക്കം, ഇതിന്റെ ഭാഗമായി. കടല്‍ മാര്‍ഗം ഗുജറാത്തിലേക്കോ മഹാരാഷ്ട്രയിലേക്കോ ആയുധങ്ങള്‍ അയയ്ക്കാനാണ് ലഷ്‌കറിന്റെ പദ്ധതി. കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഒന്നാകെ പോരാടുമ്പോള്‍ രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഐഎസ്‌ഐ ശ്രമിക്കുന്നത്. പ്രധാനപ്പെട്ട ഇന്ത്യന്‍ നഗരങ്ങളെ ഈ മഹമാരിക്കാലത്ത് ലക്ഷ്യമിടാന്‍ ലഷ്‌കര്‍ അവസരം നോക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ പദ്ധതി തയാറാക്കാനും ഏകോപിപ്പിക്കാനുമായി ലഷ്‌കറിന്റെ രണ്ടാംനിരയിലുള്ള നേതാവ് അബ്ദുല്‍ റഹ്മാന്‍ മക്കി അടുത്തിടെ കറാച്ചി സന്ദര്‍ശിച്ചിരുന്നു.

പുതിയ പദ്ധതിയെകുറിച്ച് വരവില്‍തന്നെ ദാവൂദുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ദാവൂദിന്റെ ഡി കമ്പനിയുടെ ഇന്ത്യയിലെ ആള്‍ക്കാരെ ഉപയോഗിച്ച് രാജ്യത്തിനകത്തേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുക്കണമെന്ന് ഐഎസ്‌ഐ ആവശ്യപ്പെട്ടുവെന്നാണ് വിവരം. 2019 ഓഗസ്റ്റില്‍ കശ്മീരില്‍ 370ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കുശേഷം കാര്യമായ ഭീകരപ്രവര്‍ത്തനം നടത്താന്‍ ലഷ്‌കറിനായിട്ടില്ല. അടുത്തിടെയായി ലഷ്‌കറിനെ തഴഞ്ഞ്, കശ്മീരില്‍ ജയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചാണ് ഐഎസ്‌ഐ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയില്‍ വലിയ രീതിയില്‍ ആക്രമണം നടത്തിയാല്‍ സ്ഥാനം തിരിച്ചുപിടിക്കാമെന്ന ചിന്തയാണു ലഷ്‌കറിനെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനാണ് സൈന്യത്തിന്റെ നീക്കം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends