Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തബ്ലീഗിനെ തൊട്ടുള്ള കളിവേണ്ട; വംശീയ പരാമര്‍ശത്തില്‍ പി.എസ്.സി ബുള്ളറ്റിന്‍ എഡിറ്റോറിയല്‍ സമകാലികം വിഭാഗത്തിലെ മൂന്നുപേരെ സ്ഥലംമാറ്റി സംസ്ഥാന സര്‍ക്കാര്‍;

12 MAY 2020 12:34 AM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

കൊവ്ഡ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണ വിധേയ മായിരുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തബ്ല്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഇത് പല ഇടങ്ങളിലും വലിയ ഭീതി സൃഷ്ടിച്ചു എന്നുള്ളത് വസ്തുതയാണ് എങ്കില്‍ കൂടി. ഇത് പിഎസ്സിയില്‍ ഉള്‍പ്പെടുത്തിയ നടപടി അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്, കേരള പി.എസ്.സി ബുള്ളറ്റിനിലെ ഇത്തരത്തിലുള്ള വംശീയ പരാമര്‍ശത്തില്‍ പി.എസ്.സി ബുള്ളറ്റിന്‍ എഡിറ്റോറിയല്‍ സമകാലികം വിഭാഗത്തിലെ മൂന്നുപേരെ മാറ്റി. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തെറ്റായ പരാമര്‍ശത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് നടപടിയെന്ന് പി.എസ്.സി ചെയര്‍മാന്‍ അറിയിച്ചു. തബ്ലീഗ് സമ്മേളനം രാജ്യത്ത് കോവിഡ് പടര്‍ത്തിയെന്ന സംഘ്പരിവാര്‍ ശക്തികള്‍ ഉന്നയിച്ച ആരോപണം പി.എസ്.സിയുടെ ഔദ്യോഗിക ബുള്ളറ്റിനില്‍ അതേപടി പകര്‍ത്തിയിരുന്നു.

ഏപ്രില്‍ 15ന്റെ ലക്കത്തില്‍ സമകാലികം പംക്തിയില്‍ 19ാമത്തെ പ്രസ്താവന ഇങ്ങനെ: 'രാജ്യത്തെ നിരവധി പൗരന്‍മാര്‍ക്ക് കോവിഡ് 19 ബാധയേല്‍ക്കുവാന്‍ കാരണമായ തബ്ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍ (ന്യൂഡല്‍ഹി)'. കഴിഞ്ഞ ഒരു മാസത്തെ വിവരങ്ങള്‍ ചുരുക്കി പറയുന്നതാണ് പംക്തി.

എ. ശ്രീകുമാര്‍, ബി. രാജേഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സമകാലികം പംക്തി തയാറാക്കിയത്. ഒരു പി.എസ്.സി മെംബര്‍ക്കാണ് പി.എസ്.സി ബുള്ളറ്റിന്റെ ചുമതല. പി.എസ്.സി സെക്രട്ടറിയാണ് ജനറല്‍ എഡിറ്റര്‍. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് പി.എസ്.സി സെക്രട്ടറി അറിയിച്ചിരുന്നു.

ചോദ്യം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇസ്ലാമിക സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. ചോദ്യം റദ്ദാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്നാണ് ഇന്നു കമ്മിഷന്‍ യോഗം ചേര്‍ന്ന് എ. ശ്രീകുമാര്‍, രമേശ് കുമാര്‍, മറ്റൊരു ഉദ്യോഗസ്ഥന്‍ എന്നിവരെ നീക്കം ചെയ്തത്. വിഷയത്തില്‍ തുടരന്വേഷണവും കമ്മിഷന്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സംഘപരിവാര്‍ ഉന്നയിക്കുന്ന വിമര്‍ശനം ഇങ്ങനെയാണ്. അയ്യാഗുരു സ്വാമിയെ അടക്കം പരസ്യമായി അധിക്ഷേപിക്കുന്നതടക്കം ഹിന്ദു വിരുദ്ധമായ പല ചോദ്യങ്ങളും മുന്‍പ് പിഎസ് സിയുടെ പരീക്ഷകളില്‍ പോലും ഇടം പിടിച്ചപ്പോള്‍ നടപടി സ്വീകരിക്കാത്ത കമ്മിഷന്‍ ആണ് ബുള്ളറ്റിനിലെ ഒരു ചോദ്യത്തില്‍ ഉടനടി നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (1 hour ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (1 hour ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (3 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (4 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (4 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (4 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (4 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (4 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (5 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (5 hours ago)

Malayali Vartha Recommends