മദ്യവിൽപനയ്ക്കായി പുതിയ ആപ്ലിക്കേഷനുമായി ബെവ്‌കൊ: ഇതിനുവേണ്ടി സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്തും; ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വാങ്ങാൻ വിലക്കുള്ള രീതിയിലാണ് ആപ്ലിക്കേഷൻ

മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടാകും എന്നുള്ള സൂചനയാണ് വരുന്നത്. എങ്കിൽ കൂടി മദ്യ വിതരണ കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഓൺലൈൻ ടോക്കണിലൂടെ മദ്യവിൽപ്പനക്ക് സോഫ്റ്റുവയർ തയ്യാറാക്കാനുള്ള കമ്പനിയെ രണ്ടു ദിവസനത്തിനുള്ളിൽ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബെവ്ക്കോ. ഒരു തവണ മദ്യം വാങ്ങിയ വ്യക്തിക്ക് അടുത്ത അഞ്ച് ദിവസത്തേക്ക് മദ്യം വാങ്ങാൻ വിലക്കുള്ള രീതിയിലാണ് സോഫ്റ്റ് വെയറും ആപ്ലിക്കേഷനും തയ്യാറാക്കുക.
മദ്യശാലകൾ തുറക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലെങ്കിലും ഇക്കാര്യത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് ബെവ്കോയുടെ തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ചപ്പോൾ ഉണ്ടായ തിരക്കും ബഹളവും കണക്കിലെടുത്താണ് ഓൺലൈൻ മദ്യവിൽപനയുടെ സാധ്യത പരിശോധിക്കാൻ സർക്കാരിൽ ധാരണയായത്. നേരത്തെ സുപ്രീംകോടതിയും മദ്രാസ് ഹൈക്കോടതിയും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
തിരക്കോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകാതെ മദ്യ വിൽപ്പനക്കുവേണ്ടിയാണ് ഓൺ ലൈൻ ടോക്കൻ. സ്മാർട് ഫോണിൽ ആപ്പ് വഴിയും സാധാരണ ബേസിക്ക് ഫോണിൽ എസ്എംഎസ് വഴിയും മദ്യം വാങ്ങാനാണ് സംവിധാനമൊരുക്കുന്നത്. സമീപത്തുള്ള ഔട്ട് ലെറ്റിൽ നിന്നും കൗണ്ടറും മദ്യവും തെരെഞ്ഞെടുക്കാം. പണവും ഓൺ ലൈൻ വഴി അടച്ചാൽ ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാനുള്ള സമയം ലഭിക്കും. ടോക്കണിന്റെ പ്രിൻ് ഔട്ടോ മൊബൈലിലെ എസ്എംഎസോ ആയി മദ്യവിൽപനശാലയിൽ എത്തിയാൽ മദ്യം വാങ്ങാം. പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ച് സംസ്ഥാന സ്റ്റാർട്ട് ആപ്പ് മിഷനെ 29 കമ്പനികൾ സമീപിച്ചിട്ടുണ്ട്. ഇവരുടെ അപേക്ഷകൾ പരി?ശോധിച്ച് ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്താൻ സ്റ്റാർട്ട് അപ്പ് മിഷന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























