പോലീസ് നടപടികള്‍ കര്‍ശനമാക്കുന്നു, കേരളത്തിന്റെ പാസ് ആദ്യം എടുക്കണം

കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരുടെ പക്കല്‍ കേരളത്തിന്റെ പാസ് ഉണ്ടങ്കില്‍ മാത്രമേ മറ്റു സംസ്ഥാനങ്ങള്‍ പാസ് നല്‍കാവൂവെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടു വച്ചു.
മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് പാസ് ലഭിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണമെന്ന് അഭ്യര്‍ഥിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാ സംസ്ഥാനത്തെയും ഡിജിപിമാര്‍ക്കും കമ്മിഷണര്‍മാര്‍ക്കും കത്തയച്ചു.
മലയാളികള്‍ പാസിന് അപേക്ഷ നല്‍കുമ്പോള്‍ തന്നെ കേരള പാസ് ലഭിച്ചിട്ടുണ്ടായെന്ന് അന്വേഷിക്കണമെന്നും ഉണ്ടങ്കില്‍ അതിന്റെ വിവരങ്ങള്‍ നല്‍കാന്‍ മറ്റു സംസ്ഥാനങ്ങളുടെ വെബ്‌സൈറ്റില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദേശം.
ഇതോടെ രണ്ടു പാസ് ഉണ്ടങ്കില്‍ മാത്രമേ യാത്ര സാധ്യമാകൂ. പാസില്ലാതെ എത്തുന്നവരെ തടയാനാണ് നടപടി.
https://www.facebook.com/Malayalivartha



























