അമ്മയെ കാണണം; അച്ഛനെ കത്തികാട്ടി വിരട്ടി മകന്റെ ബൈക്ക് യാത്ര! പേടിച്ച് വിയർത്തുകുളിച്ച് ബൈക്കുമായി അച്ഛൻ ; പുറകിൽ 12 വയസ്സുകാരൻ ; അമ്പരന്ന് പോലീസ് ; ലോക്‌ഡൗണിലെ സാഹസികയാത്ര ഇങ്ങനെ

ലോക്ക് ഡൌൺ കാലമാണ് ,കൊറോണയെ പേടിച്ച് എല്ലാവരും വീട്ടിലിനകത്തു ഒതുങ്ങി കൂടുന്നു.. എന്നാൽ ചിലർ ഇതെല്ലാം അവഗണിച്ചും സവാരിക്കിറങ്ങുന്നുമുണ്ട്. അത്തരക്കാരെ കയ്യോടെ പൊക്കാൻ നമ്മുടെ പോലീസും. അങ്ങനെ ലോക്ക് ഡൌൺ ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരുടെ മുന്നിലേക്കാണ് ഈ അച്ഛന്റെ വരവ്. ജില്ലാ അതിർത്തിയിൽ വെച്ച് പോലീസ് പൊക്കിയപ്പോൾ ആകെ പേടിച്ച് വിരണ്ട് അച്ഛൻ. അതിന്റെ കരണമറിയാൻ പോലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ കേട്ട സംഭവമറിഞ്ഞ് പോലീസ് അമ്പരന്നു .
തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കായിരുന്നു ഈ യാത്ര.
ജില്ലാ അതിർത്തിയായ പൊങ്ങത്ത് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പൊലീസ് പിടികൂടി .പരിശോധനയിൽ മകന്റെ പോക്കറ്റിൽ കത്തി കണ്ടെത്തി. അച്ഛനാണു ബൈക്ക് ഓടിച്ചിരുന്നത്. വിയർപ്പിൽ കുളിച്ച് ഭയചകിതനായിരിക്കുന്ന അച്ഛനോടു സിഐ ബി.കെ. അരുൺ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കത്തിമുനയിലെ യാത്രയുടെ വിവരം പുറത്തായത്.
ആശുപത്രിയിൽ കഴിയുന്ന അമ്മയെ കാണാൻ ആഗ്രഹമേറിയപ്പോൾ അച്ഛനെ കത്തികാട്ടി വിരട്ടി സാഹസികയാത്ര നടത്തിച്ചതാണ് ഈ പന്ത്രണ്ടുകാരൻ . മാതൃദിനത്തിലാണ് സംഭവം. തൃശൂരിൽ നിന്നു കൊച്ചിയിലെ ആശുപത്രിയിലേക്കാണ് അച്ഛനെ കത്തിമുനയിലാക്കി മകന്റെ ബൈക്ക് യാത്ര.
സംഭവത്തെക്കുറിച്ചു പിതാവ് പൊലീസിനോടു പറഞ്ഞതിങ്ങനെ: അമ്മയോടു മകനു വളരെ സ്നേഹമാണ്. അമ്മയുണ്ടാക്കുന്ന ബർഗറാണ് മകന്റെ ഇഷ്ടഭക്ഷണം. അമ്മ അസുഖംമൂലം കൊച്ചിയിലെ ആശുപത്രിയിലായതോടെ മകൻ വിഷമത്തിലായി. അമ്മയുണ്ടാക്കുന്ന ബർഗർ ആവശ്യപ്പെട്ടു കുട്ടി വാശിപിടിച്ചു തുടങ്ങി. മാതൃദിനത്തിൽ അമ്മയെ ആശുപത്രിയിൽ പോയി കാണണമെന്നും ബർഗർ വേണമെന്നും കുട്ടി വാശിപിടിച്ചു. ലോക്ഡൗൺ ആയതിനാൽ യാത്രചെയ്യാൻ പാടില്ലെന്ന് അച്ഛൻ പറഞ്ഞെങ്കിലും കുട്ടി അടങ്ങിയില്ല. അടുക്കളയിൽ നിന്നു കത്തിയെടുത്തു ഭീഷണി തുടങ്ങിയപ്പോൾ അച്ഛൻ ബൈക്കിൽ കൊണ്ടുപോകാമെന്നു സമ്മതിച്ചു. മാതൃദിനത്തിൽ സമൂഹമാധ്യമങ്ങളിൽ സഹപാഠികൾ അമ്മയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ അമ്മയെ കാണാനുള്ള ആഗ്രഹം മുറുകി. അങ്ങനെഅച്ഛനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തിയായതാണ് മകൻ. കാര്യങ്ങളറിഞ്ഞ പോലീസ് ഇരുവരെയും പൊലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ചു.
വിവരങ്ങളെല്ലാം കേട്ടപ്പോൾ സിഐയും സംഘവും കുട്ടിയോട് ഏറെനേരം സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തി. എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്‌സ്, റോബിൻസൺ ക്രൂസോ തുടങ്ങിയ പുസ്തകങ്ങൾ വായിച്ചു സാരാംശം എഴുതി സ്റ്റേഷനിലെത്തിച്ചു നൽകിയാൽ ബർഗർ വാങ്ങിത്തരാമെന്ന് ഉറപ്പും നൽകി. കുട്ടിയെ പിതാവിനൊപ്പം വീട്ടിലേക്കയച്ചു. പുസ്തകങ്ങളും വാങ്ങിയാണ് കുട്ടിയും അച്ഛനും മടങ്ങിയത്.
https://www.facebook.com/Malayalivartha



























