കോവിഡ് നിയന്ത്രണം: നില്പുസമരവുമായി കെ എസ് യു
കണ്ണൂര്‍ ജില്ലയിലെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്പില് ഇന്നലെ രാവിലെ 11 മുതല്‍ 12 വരെ കെ എസ് യു നില്പു സമരം സംഘടിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ അകപ്പെട്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ നാട്ടിലെത്തിക്കുക, വിദേശത്തുനിന്നു തിരിച്ചെത്താന്‍ സാമ്പത്തിക പ്രയാസമുള്ളവര്‍ക്കു സാമ്പത്തിക സഹായം നല്കാന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കണ്ണൂര്‍ സമരത്തിന് ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ.അതുല്‍, വി.പി.അബ്ദുല്‍റഷീദ്, ഫര്ഹാന് മുണ്ടേരി എന്നിവര്‍ കലക്ടറേറ്റിനു മുന്പിലെ സമരത്തിന് നേതൃത്വം നല്കി. നവനീത് നാരായണന്, ആകാശ് ഭാസ്കര്‍ എന്നിവര്‍ പയ്യന്നൂരിലും കെ.റാഹിബ് കല്യാശ്ശേരിയിലും നവനീത് കീഴറ തളിപ്പറമ്പിലും സി.ടി.അഭിജിത്, അന്‍സില്‍ വാഴപ്പള്ളില്‍, ജോസഫ് തലക്കല്‍ എന്നിവര്‍ ഇരിക്കൂറിലും ഗോകുല്‍ കല്യാട്, ഹരികൃഷ്ണന് പാലാട് എന്നിവര്‍ മട്ടന്നൂരിലും ടെല്‍ബിന്‍ തോമസ്, ഫെബില്‍ ജോസ് എന്നിവര്‍ പേരാവൂരിലും എന്‍.പി.അനുരാഗ് ധര്‍മടത്തും നേതൃത്വം നല്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, വിനീഷ് ചുള്ളിയാന്‍, എം.കെ.വരുണ്‍, ഫര്സീന് മജീദ്, കെ.പി.ലിജേഷ്, ഷാജു കണ്ടമ്പേത്ത് തുടങ്ങിവയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. അഴീക്കോട് നബീല്‍ വളപട്ടണവും കണ്ണൂരില്‍ സി.എച്ച്.റിബിനും കൂത്തുപറമ്പില്‍ ഉജ്വല്‍ പവിത്രന്, വി.കെ.റനീസ് എന്നിവരുമാണു നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha