വാട്ട് ആന്‍ ഐഡിയ സഖാവേ; ബവ്കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാന്‍ ആലോചന; ബാര്‍ മുതലാളികളെ സഹായിക്കാനോ

ബവ്കോ വില്‍പന കേന്ദ്രങ്ങള്‍ക്കൊപ്പം കണ്‍സ്യൂമര്‍ഫെഡ്, ബാറുകള്‍ എന്നിവ വഴിയും മദ്യം വില്‍ക്കാന്‍ ആലോചന എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കുടിയന്മാരെ സംബന്ധിച്ച് ഹാപ്പിയാണ്. സത്യത്തില്‍ മദ്യ വില്‍പന ആരംഭിക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കുക എന്ന ലക്യം മാത്രമാണോ ഈ തീരുമാനത്തിലെന്നത് ഒന്നുകൂടി ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ്. അങ്ങനെയായിരുന്നു എങ്കില്‍ ഒരിക്കലും തുറക്കാന്‍ പാടില്ലാത്തതാണ് ഈ സംവിധാനം. അതുകൊണ്ടുതന്നെയാണ് സംശയമുനകള്‍ നീളുന്നത്.
ബാര്‍ മുതലാളിമാരുടെ താല്‍പര്യത്തിന് വഴങ്ങിയാണ് കേന്ദ്രം മദ്യ വില്‍പ്പന അനുവദിച്ചിട്ടും കേരളം വെബ്കൊകള്‍ തുറക്കാത്തത്, പിന്നീട് വെര്‍ച്വല്‍ ക്യു പുതിയ ആപ്ലിക്കേഷന്‍ എന്നൊക്കെ പറഞ്ഞ് നീട്ടിക്കൊണ്ടുപോയതും അതിനാല്‍ തന്നെയാണ്. അല്ലാതെ പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നുള്ള ലക്ഷ്യം മാത്രമല്ല അതിനു പിന്നില്‍. ആദ്യ ഘട്ട ലോക്ക് ഡൗണില്‍ കേരളം ബാറുകളും ബെവ്കൊകളും തുറന്നു പ്രവര്‍ത്തിക്കാന്‍ എന്തൊക്കെ വഴികളാണ് മുന്നോട്ടുവച്ചത്, ഹോം ഡെലിവറി ഡോക്ടര്‍മാരുടെ കുറിപ്പടി പിന്നെ ഇപ്പൊ എന്തേ അനുമതി നല്‍കിയിട്ടും തുറക്കാത്തെ അതിനുള്ള ഉത്തരമാണ് ബാര്‍ മുതലാളിമാരുടെ ക്ഷേമം കൂടി നോക്കിയിട്ടുള്ള ഈ കാത്തിരിപ്പ്.
ഏറ്റവും ഒടുവില്‍ വരുന്ന വിവരം അനുസരിച്ച് മദ്യവില്‍പ്പനക്കായി ബവ്കോ തിരഞ്ഞെടുക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ബാറുകള്‍ക്കും കണ്‍സ്യൂമര്‍ഫെഡ് വില്‍പന കേന്ദ്രങ്ങള്‍ക്കും നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍കള്‍ക്കും ഇതു നല്‍കി അതിലൂടെയും പാഴ്സല്‍ വില്‍പന നടപ്പാക്കും. എല്ലാ വില്‍പന കേന്ദ്രങ്ങളും ഒരേ ദിവസം തുറക്കാനാണു ആലോചന. രാത്രി വില്‍പന സമയം 2 മണിക്കൂര്‍ കുറച്ചേക്കും. പരമാവധി 3 ലിറ്റര്‍ മദ്യം ഒരാള്‍ക്കു ലഭിക്കും.
സംസ്ഥാനത്തു 365 ബവ്കോ വില്‍പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ഫെഡിന്റെ 35 വില്‍പന കേന്ദ്രങ്ങളും ഉണ്ട്. ബാറുകള്‍ 605. ഇതിനു പുറമെ ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ 339. പുതിയ ആപ് വഴി ഇവയില്‍ എല്ലാം കൂടി മദ്യവും ബീയറും വിറ്റാല്‍ ക്രമാതീതമായ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്.
മദ്യം വാങ്ങാന്‍ വാട്സാപ് വഴി മുന്‍കൂട്ടി ടോക്കണ്‍ എടുത്ത് അതിലൂടെ ലഭിക്കുന്ന സമയത്ത് വില്‍പന കേന്ദ്രത്തിലെത്തി മദ്യം വാങ്ങുന്നതാണു പുതിയ സമ്പ്രദായം. അടുത്തുള്ള വില്‍പന കേന്ദ്രം ഉപഭോക്താവിനു തിരഞ്ഞെടുക്കാം. വാട്സാപ് നിര്‍ദേശം സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി പ്രതിനിധികളുമായി ബവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ ഇന്നലെ ചര്‍ച്ച നടത്തി. ഏതു കമ്പനിയുടെ ആപ് വേണമെന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടായേക്കും.
ബവ്റിജസ് കോര്‍പറേഷന്‍ വില്‍ക്കുന്ന അതേ വിലയ്ക്കു തന്നെ മദ്യവും ബീയറും ബാറുകളും ബീയര്‍ പാര്‍ലറുകളും വില്‍ക്കണം. നിലവില്‍ ഒരു കുപ്പി മദ്യത്തിന് ബവ്റിജസിന് 20% ലാഭം ലഭിക്കുന്നുണ്ട്. അതു ബാറുകാര്‍ക്കും ലഭിക്കും. ഏതു സമയത്തും വില്‍പന ആരംഭിക്കാന്‍ സജ്ജമാകാന്‍ ബാറുകാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ മദ്യ വിലയുടെ 25 ശതമാനത്തിലധികം കോവിഡ് സെസ് ചുമത്താനും ആലോചിക്കുന്നു. നാളെ മുതല്‍ കള്ളു ഷാപ്പുകളില്‍ നിന്നു കള്ള് പാഴ്സലായി നല്‍കും. വാങ്ങാന്‍ എത്തുന്നവര്‍ കുപ്പി കൂടി കൈയില്‍ കരുതണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha



























