വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയത് പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ പറ്റിച്ച്! കൂടെ നിന്നവർ തന്നെ പറ്റിച്ചതോടെ നര്‍ക്കോട്ടിക് സംഘം വീട്ടിലെത്തി... ചേര്‍ത്തലയിൽ യുവാവ് അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടുവളപ്പില്‍ കഞ്ചാവുചെടി നട്ടുവളര്‍ത്തിയത് പച്ചക്കറിത്തൈ ആണെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവാവിന്റെ കൃഷി.
ചേര്‍ത്തല ആഞ്ഞിലിപ്പാലം റെയില്‍ക്രോസിന് സമീപം നഗരസഭ 27-ാം വാര്‍ഡില്‍ ചിറയില്‍ എം.യദുകൃഷ്ണന്‍ (21) ആണ് പിടിയിലായത്.
ഇയാള്‍ കഞ്ചാവ് ഉപയോഗിക്കുന്നയാളാണെന്നാണ് വിവരം. ഉപയോഗശേഷം കുരു കവറില്‍ മണ്ണിട്ട് കിളിര്‍പ്പിച്ച് വീടിന്റെ മുറ്റത്തുതന്നെ പരിപാലിക്കുകയായിരുന്നു.
പച്ചക്കറിത്തൈ ആണെന്നാണ് സംശയമുയര്‍ത്തിയ അമ്മയെ അടക്കം തെറ്റിദ്ധരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അപ്രന്റീസാണ്. ജില്ലാ പോലീസ് ചീഫ് ജെയിംസ് ജോസഫിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. സാജു വര്‍ഗീസിന്റെ നിര്‍ദേശത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha



























