കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്! മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുത്; ശക്തമായ കാറ്റിന് സാധ്യത.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

കന്യാകുമാരി, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ കടല്‍മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത. കേരളതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്.
മത്സ്യത്തൊഴിലാളികള്‍ ഇന്ന് കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കൂടാതെ അടുത്ത 24 മണിക്കൂറില്‍ കന്യാകുമാരി (കോമോറിന്‍), ലക്ഷദ്വീപ് , മാലിദ്വീപ് എന്നീ കടല്‍ മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഈ മേഖലകളില്‍ അടുത്ത 24 മണിക്കൂറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നലെ ശക്തമായ മഴ ലഭിച്ചു. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈമാസം 14 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും 15ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























