ചെന്നൈയില്‍ നിന്നും 10 യുവാക്കള്‍ക്ക് നാട്ടിലെത്താനായി

എഐസിസി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ശ്രീകുമാര്‍ എന്നിവരുടെ ഇടപെടലിലൂടെ ലോക് ഡൗണിനെ തുടര്‍ന്നു ചെന്നൈയില്‍ കുടുങ്ങിയ ഉദ്യോഗാര്‍ഥികളായ പത്തു യുവാക്കള്‍ കേരളത്തിലേക്കു തിരിച്ചു.
ലോക് ഡൗണ്‍പ്രഖ്യാപിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടു മൂലം ഭക്ഷണം പോലും കഴിക്കാനാവാതെ ഇവര്‍ ഏറെ കഷ്ടപ്പെട്ടു. ചെന്നൈയിലെത്തിയ മുതുകുളം സ്വദേശികളായ ശങ്കര്‍, അഖില്‍കൃഷ്ണന്‍, അനന്തകൃഷ്ണന്‍, സുഭാഷിണി പ്രയാര്‍ തെക്ക് സ്വദേശികളായ ഹരീഷ് ലാല്‍, ഹനീഷ് ലാല്‍, തകഴി സ്വദേശികളായ ജോയല്‍ ജോസഫ്, വി.ടി.വിഷ്ണു, വിശാഖ്, വിശ്വനാഥന്‍, കോഴിക്കോട് കുന്നമംഗലം സുനൈദ് എന്നിവരാണ് ഇന്നലെ നാട്ടില്‍ എത്തിയത്.
ചെന്നൈയില്‍ ബുദ്ധിമുട്ടേറിയപ്പോള്‍ ഇവര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.പി.ശ്രീകുമാറിനെ തങ്ങളുടെ ദുരിതാവസ്ഥ അറിയിക്കുകയായിരുന്നു. ശ്രീകുമാര്‍ കെ.സി.വേണുഗോപാലിനെ വിവരം അറിയിച്ചു.കെ.സി ഇവരുമായി ഫോണില്‍ ബന്ധപ്പെടുകയും തമിഴ്‌നാട് ആവണി എംപിയായ ഡോ. വിഷ്ണുപ്രസാദിനോട് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കേരളത്തിലേക്കുള്ള ഇവരുടെ യാത്രാ അനുമതി നല്‍കി, സൗജന്യമായി വാഹനം ഏര്‍പ്പെടുത്തിയാണ് നാട്ടിലെത്തിച്ചത്.
https://www.facebook.com/Malayalivartha



























