സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താനാകില്ല; ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്

ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് അനുവദിക്കാനാകില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. സാമൂഹിക അകലം പാലിച്ച് സര്‍വീസ് നടത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് ലഭിക്കുന്നതുവരെ കാത്തിരിക്കണം. ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു. അതേസമയം , നാട്ടിലേക്ക് മടങ്ങാനായി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നവര്‍ കൊവഡ് 19 ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു .
മറ്റ് മാര്‍ഗങ്ങളിലൂടെ മടങ്ങുവാനായി നേരത്തെ അപേക്ഷിച്ചവര്‍ ട്രെയിനില്‍ വരുന്നുണ്ടെങ്കില്‍ ആദ്യത്തെ പാസ് റദ്ദാക്കി റെയില്‍ മാര്‍ഗം വരുന്നുവെന്ന് കാണിച്ച് പുതുക്കിയ പാസ് എടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു .
രജിസ്റ്റര്‍ ചെയ്യേണ്ട വെബ്സൈറ്റ്: https://covid19jagratha.kerala.nic.in/ . മുമ്ബ് പാസിന് അപേക്ഷിക്കാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വിശദാംശങ്ങള്‍ പാസിനുള്ള അപേക്ഷയില്‍ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം.
https://www.facebook.com/Malayalivartha



























