മോഷ്ടിക്കപ്പെട്ട ആടുകൾക്കൊപ്പം കണ്ടതോടെ നാട്ടുകാർ അക്രമാസക്തരായി... യുവാക്കളെ മരത്തില്‍കെട്ടിയിട്ട് മര്‍ദിച്ചു! ഗുരുതരപരിക്കേറ്റ ഒരാള്‍ മരിച്ചു... രണ്ടാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ജാര്‍ഖണ്ഡില്‍ ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ അതിക്രൂരമായി മര്‍ദിച്ചു. ഗുരുതരപരിക്കേറ്റ ഒരാള്‍ മരിച്ചു.
രണ്ടാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളും അത്യാസന്ന നിലയിലാണ്. ദുംകയിലെ കതികുണ്ട് ഗ്രാമത്തിലായിരുന്നു സംഭവം. ശുഭന് അന്‍സാരിയെന്ന (26) യുവാവാണ് മരിച്ചത്.
ഇയാളുടെ സുഹൃത്ത് ദുലാല്‍ (22) പരിക്കുകളോടെ ആശുപത്രിയിലാണ്. ആടുകളുമായി യുവാക്കളെ ഗ്രാമത്തിനു പുറത്ത് കണ്ടു എന്നാരോപിച്ചാണ് കതികുണ്ട് ഗ്രാമവാസികള്‍ ഇവരെ മര്‍ദിച്ചത്.
ഗ്രാമവാസികളില്‍ ചിലര്‍ ഇവരെ വളയുകയും വലിച്ചിഴച്ച് ഗ്രാമത്തില്‍ എത്തിക്കുകയും മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും അതിക്രൂര മര്‍ദനത്തെ തുടര്‍ന്ന് ഇവര്‍ അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയില്‍ അന്‍സാരി മരിച്ചു.
https://www.facebook.com/Malayalivartha



























