പോലീസ് സ്റ്റേഷനിലേക്കെത്തിയ എട്ടുവയസ്സുകാരന്റെ പരാതി കേട്ട് ഞെട്ടി പോലീസ്... സഹോദരി അടക്കം അഞ്ച് പെണ്‍കുട്ടികള്‍ 'ശല്യം ചെയ്യുന്നു'അറസ്റ്റ് ചെയ്യണം! ഇതുവരെ കൈകാര്യം ചെയ്യാത്ത കേസ് കേട്ട് അമ്പരന്ന് കസബ പോലീസ്; കോഴിക്കോട് സംഭവിച്ചത്...

കോഴിക്കോടാണ് സംഭവം. പോലീസ് സ്റ്റേഷനിലേക്കെത്തിയ എട്ടുവയസ്സുകാരന്റെ പരാതി കേട്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും അന്വേഷണവുമായി ഇറങ്ങിയപ്പോഴാണ് കാര്യം മനസിലായത്.
പുതിയ പാലത്തെ മൂന്നാം ക്ലാസുകാരന്‍ ഉമര്‍ദിനാലാണ് പരാതിയുമായെത്തിയത്. ഉമര്‍ദിനാനെ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളായ മറ്റ് നാല് സഹോദരികളും അവരോടൊപ്പം കളിക്കാന്‍ കൂട്ടുന്നില്ല ഇതാണ് സംഭവം. പിന്നെ പെണ്‍കുട്ടികളെ ഒന്ന് പേടിപ്പിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പ്രശ്നം ക്രോംപ്രമൈസിലാക്കുകയും ചെയ്തു പോലീസ്.
ഇന്നലെയാണ് കോഴിക്കോട് സിറ്റി കസബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുതിയ പാലത്ത് താമസിക്കുന്ന ഉമര്‍നിദാല്‍ എഴുതി തയ്യാറാക്കിയ വിചിത്ര പരാതിയുമായി കസബ ജനമൈത്രി പോലീസിനെ സമീപിച്ചത്.
തുടര്‍ന്ന് ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ സ്ഥലത്ത് ചെന്ന് ഉമര്‍ നിദാലിനോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റുള്ളവരോടൊപ്പം കളിക്കാന്‍ കൂട്ടാതിരിക്കലും കളിയാക്കലുമാണ് പരാതിയിലെ ശല്യം ചെയ്യല്‍ എന്ന് പോലീസിന് മനസ്സിലായിട്ടുള്ളതാണ്.
ഉമര്‍ നിദാലിനെ കളിയാക്കിയ സ്വന്തം സഹോദരിയും അടുത്ത ബന്ധുക്കളുമായ മറ്റ് അഞ്ച് പെണ്‍കുട്ടികളെയും നേരില്‍ കണ്ട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പ്രശ്നം രമ്യമായി പരിഹരിച്ചുവെന്ന് കസബ എസ്.ഐ സിജിത്ത് അറിയിച്ചു.
https://www.facebook.com/Malayalivartha



























