പുഴയില്‍ കുളിക്കവെ യുവതിയുടെയും കൂട്ടുകാരിയുടെയും ഫോട്ടോ എടുത്ത യുവാക്കളെ ചോദ്യം ചെയ്ത പിതീവിന്റെ പല്ലടിച്ചു തെറിപ്പിച്ചു; പിന്നില്‍ സിപിഎം പ്രവര്‍ത്തരും

മകളെയും സുഹൃത്തിനെയും അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ല് അടിച്ചു കൊഴിച്ചു. മാനന്തവാടി മുതിരേരിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയേയും അഞ്ചുപേര്‍ ശല്യം ചെയ്യുകയും ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. ഇതില്‍ രണ്ടു പേര്‍ അറിയുന്നവരാണ്. ഇതു ചോദ്യം ചെയ്തതിന് പിതാവിനെ ക്രൂരമായി മര്‍ദിച്ചു. പല്ല് അടിച്ചു കൊഴിച്ചു. മുഖത്തും വടി കൊണ്ട് അടിച്ചു.
മര്‍ദിച്ച അഞ്ചു പേരില്‍ സിപിഎം പ്രവര്‍ത്തകരും ഉണ്ടെന്നും ശനിയാഴ്ച പരാതി നല്‍കിയെങ്കിലും ഇതു വരെ അറസ്റ്റുണ്ടായില്ലെന്നും പരാതിക്കാരന്‍ പറയുന്നു. മൊഴി മാറ്റാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.
മാനന്തവാടി മുതിരേരിയിലെ വീട്ടില്‍ ചികിത്സയിലാണ് പിതാവ്. ശനിയാഴ്ച തന്നെ കേസെടുത്തെന്നും പ്രതികളായ നാലുപേരും ഒളിവിലാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.
പുഴയില്‍ കുളിച്ചു മടങ്ങുന്നതിനിടയില്‍ മകളെയും കൂട്ടുകാരെയും അഞ്ചു പേര്‍ ശല്യം ചെയ്യുകയും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിക്കാരന്‍ പറയുന്നു. ഇത് ചോദ്യം ചെയ്തതിന് പിതാവിനെ ക്രൂരമായി മര്‍ദിച്ചു. മുഖത്ത് വടികൊണ്ട് അടിച്ച് പല്ലു കൊഴിച്ചു. മകളെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ രണ്ടുപേര്‍ അറിയാവുന്നവരാണ്. പരാതി നല്‍കിയെങ്കിലും അറസ്റ്റുണ്ടായിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ്ത് ശരിയായിട്ടല്ലെന്നും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ ശനിയാഴ്ച തന്നെ പരാതിയില്‍ കേസെടുത്തെന്നാണ് പോലീസ് വിശദീകരണം. പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha



























