Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്‌കളങ്ക ചോദ്യം... നഴ്‌സസ് ദിനത്തില്‍ സ്വകാര്യ അനുഭവങ്ങള്‍ മന്ത്രിയോട് പങ്കുവച്ച് നഴ്‌സുമാര്‍

12 MAY 2020 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....

അമ്മേ, അമ്മ കൊറോണയെ പായിക്കാനാണോ പോയത്? കോവിഡ് ഡ്യൂട്ടിയും നിരീക്ഷണവും കഴിഞ്ഞ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം അമ്മയെ കണ്ടപ്പോഴുള്ള ചാരുവിന്റെ കുഞ്ഞു നിഷ്‌കളങ്ക ചോദ്യം. അതെ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോള്‍ കുഞ്ഞുമുഖത്ത് അദ്ഭുതത്തിന്റേയും സന്തോഷത്തിന്റേയും ഒരായിരം കുഞ്ഞുപൂക്കള്‍ വിരിഞ്ഞത് എനിക്ക് കാണാമായിരുന്നു. അടുത്തുവന്ന് കൊഞ്ചിപ്പറയുന്ന മകളെ എടുത്ത് മടിയിലിരുത്തി ലാളിക്കാനും ഉമ്മ വയ്ക്കാനും കൊതിയുണ്ട്. പക്ഷേ... നിരീക്ഷണ കാലയളവ് തീരാത്തതിനാല്‍ അകറ്റി നിര്‍ത്താനേ നിവൃത്തിയുള്ളൂ. ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണം. കുഞ്ഞ് പുറം തിരിഞ്ഞ് നടന്നപ്പോള്‍ ഒന്ന് കൈയെത്തി തൊടാന്‍ പോലും ആഗ്രഹിച്ചു. മാതൃത്വത്തിന്റെ മുന്നില്‍ തന്റെ സകല ധൈര്യവും ചോര്‍ന്നു പോവുകയായിരുന്നു. എങ്കിലും അതിജീവനമാണ്. ഈ രാത്രിയും കടന്നു പോകും. കടന്നു പോവുക തന്നെ ചെയ്യും...' ലോക നഴ്‌സസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്‌സ് ഷീനയുടെ കുറിപ്പ് അഡീ. ഡയറക്ടര്‍ നഴ്‌സിംഗ് എം.ജി. ശോഭന പങ്കുവച്ചപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു.

നഴ്‌സുമാരോടുള്ള ആദരവ് കൂടിയതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നഴ്‌സുമാരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സ്വകാര്യമായ പല ദു:ഖങ്ങളും മറച്ചുവച്ചാണ് ഓരോ നഴ്‌സുമാരും കോവിഡിനെതിരെ പൊരുതുന്നത്. ഓരോരുത്തര്‍ക്കും ഇതുപോലെ പല കഥകളും പറയാനുണ്ടാകും. ഏറ്റവുമധികം സമയം രോഗികളോട് ഇടപെടുന്നവരാണ് നഴ്‌സുമാര്‍. ഓരോ ആരോഗ്യ പ്രവര്‍ത്തകരുടേയും ആരോഗ്യം സര്‍ക്കാരിന് വളരെ പ്രധാനമാണ്. സുരക്ഷ ഉപകരണങ്ങളും പരിശീലനവും നല്‍കിക്കൊണ്ടു മാത്രമേ കോവിഡ് പോസിറ്റീവ് രോഗികളെ ശുശ്രൂക്ഷിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കുന്നുള്ളൂ. ആവശ്യത്തിനുള്ള മരുന്ന്, പിപിഇ കിറ്റ്, മാസ്‌ക്, അതുപോലെ രോഗീ പരിചരണത്തിനാവശ്യമായ ജീവനക്കാര്‍, മറ്റ് സൗകര്യങ്ങള്‍, സാധന സാമഗ്രികള്‍ എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും അതീവ ജാഗ്രതയോടെ സ്വയം സുരക്ഷ നോക്കണം. ചെറിയ അശ്രദ്ധപോലും ആപത്തുണ്ടാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വീണുപോയാല്‍ അവരെ രക്ഷിക്കാന്‍ ആരാണുണ്ടാകുക. ഓരോ നഴ്‌സിനും ബിഗ് സല്യൂട്ട്. അകാലത്തില്‍ പൊലിഞ്ഞ നഴ്‌സുമാരായ ലിനി, എ.എ. ആഷിഫ്, ഡോണ വര്‍ഗീസ് എന്നിവരെ ഈയവസരത്തില്‍ ഓര്‍ക്കുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നൂറോളം ആശുപത്രികളില്‍ നിന്നായി 800 ഓളം നഴ്‌സുമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മലപ്പുറം കുറ്റിപ്പുറം താലൂക്കാശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ബെറ്റ്‌സി കോവിഡ് പ്രതിരോധത്തെപ്പറ്റി പാടി ഹിറ്റായ ഗാനം ആലപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ പിന്തുണ ഒരിക്കല്‍ കൂടി നഴ്‌സുമാര്‍ അറിയിച്ചു. ഈ തിരക്കിനിടയിലും തങ്ങള്‍ക്ക് വേണ്ടി കുറേ സമയം കണ്ടെത്തിയ മന്ത്രിയ്ക്ക് നഴ്‌സുമാര്‍ നന്ദി അറിയിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, അഡീ. ഡയറക്ടര്‍ നഴ്‌സിംഗ് എം.ജി. ശോഭന എന്നിവര്‍ നഴ്‌സസ്ദിന ആശംസകള്‍ നേര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് ജില്ല ഒരുങ്ങി.... ഒക്ടോബർ 25 മുതൽ 31 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കായിക മാമാങ്കത്തിൽ ആയിരക്കണക്കിന് കായികതാരങ്ങൾ പങ്കെടുക  (2 hours ago)

ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര... നാലാം മത്സരം നാളെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ  (2 hours ago)

ജനവാസ മേഖലയിൽ പുലിയും രണ്ട് പുലിക്കുട്ടികളും.... വനമേഖലയിലേക്ക് തിരികെ കയറ്റാനുള്ള തീവ്രശ്രമത്തിൽ വനം വകുപ്പ് അധികൃതർ  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സക്‌സ് 650 പോയിന്റ് മുന്നേറി, നിഫ്റ്റി 22,550 പോയിന്റ് മുകളിൽ വ്യാപാരം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (4 hours ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (5 hours ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (5 hours ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (5 hours ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (5 hours ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (5 hours ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (6 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (6 hours ago)

Malayali Vartha Recommends