ഇനി മൂന്നാംഘട്ടം; ഹോം ക്വാറന്റീന്‍ എന്നത് റൂം ക്വാറന്റീന്‍ ആയി മാറണം; ഇപ്പോഴുള്ള നിയന്ത്രണം പാളിയാൽ ചെന്നെത്തുന്നത് വലിയൊരു അപകടത്തിലേക്ക് ; മുന്നറിയിപ്പ് !

കോവിഡില്‍ ഇനി സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ മൂന്നാം ഘട്ടത്തിൽ. അതുകൊണ്ടുതന്നെ മുൻകരുതലും ജാഗ്രയതയും ഏറെ ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഹോം ക്വാറന്റീന്‍ എന്നത് റൂം ക്വാറന്റീന്‍ ആയി മാറണം. ക്വാറന്റീനിലുള്ളവര്‍ വീട്ടിലുള്ളവരുമായി ഇടപഴകരുത്. ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങാതെ നോക്കേണ്ടതു പൊലീസിന്റെ കൂടി ബാധ്യതയാണ്. ഇതുവരെ പുലര്‍ത്തിയ ജാഗ്രതയും കരുതലും തുടര്‍ന്നും അത്യാവശ്യമാണ്
ഇപ്പോഴുള്ള നിയന്ത്രണം പാളിയാൽ ചെന്നെത്തുന്നത് വലിയൊരു അപകടത്തിലേക്കാണ്. വരാനിടയുള്ള ആപത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം. പുറത്തുനിന്നു കൂടുതലാളുകളെത്തുന്നുണ്ട്. ഈ സാഹചര്യം വെല്ലുവിളി നിറഞ്ഞതാണ്. ലോക്ഡൗണിനുമുന്‍പു വിദേശത്ത് രോഗവ്യാപനം കുറവായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. അതുകൊണ്ടുതന്നെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്ന ആരുടെയും പരിശോധന ഫലം നെഗറ്റീവ് ആയില്ല. മലപ്പുറം മൂന്ന് പേര്‍ക്കും,പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്. ട്രെയിനില്‍ കേരളത്തിലേക്ക് എത്തുന്നവര്‍ പാസുകള്‍ കൈവശം വയ്ക്കണമെന്നും അങ്ങനെ ചെയ്യാത്തവരെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടു വയസ്സുള്ള കുഞ്ഞിനാണ്. മെയ് ഒമ്ബതിന് കുവൈത്ത്- കൊച്ചി വിമാനത്തില്‍ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സാമ്ബിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതേ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ എത്തിയിരുന്നു. ഇതില്‍ ഒമ്ബതു പേര്‍ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്റയിനിലുമായിരുന്നു.
കേരളത്തില്‍ ഇതുവരെ കോവിഡ് പോസിറ്റീവായ കേസുകളില്‍ 70 ശതമാനവും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ് . ബാക്കിയുള്ള 30 ശതമാനത്തിന് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ രോഗവ്യാപന നിരക്ക് ഒന്നില്‍ താഴെയാണ്. മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞു. ബ്രേക്ക് ദി ചെയിന്‍, ക്വാറന്ൈറന്, റിവേഴ്സ് ക്വാറന്റൈന് എന്നിവ കേരളത്തിന്റെ കാര്യത്തില്‍ വിജയകരമാണ്. ഇത് സംസ്ഥാനത്തിന് ആത്മവിശ്വാസം നല്കുന്നു. ഇനി സ്ഥിതിഗതികളില്‍ മാറ്റം പ്രതീക്ഷിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് ആകാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നതിനാല്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരും.
സംസ്ഥാനത്തിനുള്ളില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. കര്‍ശന സുരക്ഷയോടെ മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെടും. മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളില്‍നിന്ന് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ സര്‍വീസ് തുടങ്ങണമെന്നും സംസ്ഥാനം ആവശ്യപ്പെടും.
https://www.facebook.com/Malayalivartha



























