കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുലര്‍ച്ചെ 12.30ന് സംസ്ഥാനത്തെത്തും

അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആദ്യ ട്രെയിന്‍ നാളെ പുലര്‍ച്ചെ 12.30ന് സംസ്ഥാനത്തെത്തും. എറണാകുളം സൗത്ത് സ്റ്റേഷനിലാണ് ആദ്യ ട്രെയിന്‍ എത്തുക. ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു. നാനൂറിനടുത്ത് ആളുകളാണ് എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് എത്തുകയെന്നും 258 പേരെ ഫോണില്‍ കൂടി ബന്ധപ്പെട്ടുവെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.
സംഘത്തിൽ 27 ഗര്‍ഭിണികളുണ്ട്. രണ്ടു പേര് കിടപ്പു രോഗികളാണ്. വരുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ടാകും. മറ്റു ജില്ലകളിലേക്ക് പോകേണ്ടവര്‍ക്ക് കഐസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ പോകാന്‍ തയാറായി 100 പേരാണുള്ളത്. കോവിഡ് ലക്ഷണങ്ങളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും. യാത്രക്കാരെ മുഴുവന്‍ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പുറത്തേക്കു വിടുക.' എന്നും മന്ത്രി വിശദീകരിച്ചു.
ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ വീതം രണ്ടു സ്ഥലങ്ങളിലായി നാല് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരുന്നവര്‍ക്ക് വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയാന്‍ സൗകര്യമുണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയാനുള്ള സൗകര്യം നല്‍കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ പോയതിനു ശേഷം ഇത് അണുവിമുക്തമാക്കും. വരുന്നവരുമായി മാദ്ധ്യമ പ്രവര്‍ത്തകര്‍ നേരിട്ടുള്ള സംഭാഷണം ഒഴിവാക്കണമെന്നും മന്ത്രി സുനില്‍ കുമാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























