സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോയുടെ വിപണി ഇടപെടൽ വർഷം മുഴുവൻ ഒരേ നിലയിൽ കൊണ്ടുപോവുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി അനൂപ് ജേക്കബ് . നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്. എന്നാൽ, മാർക്കറ്റ് ഇടപെടൽ കൂടുതൽ ശാക്തീകരിക്കാനുള്ള ഇടപെടൽ എല്ലാവർഷവും ക്രമീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ അംഗങ്ങളുടെ ഉപചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
വൈറ്റില ഹബ്ബിൽ ആരംഭിച്ച കൺവീനിയൻ സ്‌റ്റോറിൻ്റെ പ്രവർത്തനം ഭാവിയിൽ 24 മണിക്കൂറാക്കുന്നത് പരിശോധിക്കും.റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, എയർപോർട്ട് എന്നിവിടങ്ങളിലും മെട്രോ നഗരങ്ങളിലും കൺവീനിയൻസ് സ്റ്റോറുകൾ വിജയകരമായി മുന്നോട്ടുപോകാനായാൽ പിന്നീട് മറ്റു പ്രദേശങ്ങളിൽ ആരംഭിക്കുന്നത് ആലോചിക്കും.സപ്‌ളൈകോ വഴി കൂടുതൽ സാധനങ്ങൾ എത്തിച്ചതോടെ ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു .
https://www.facebook.com/Malayalivartha



























