മദ്യ വില്പനയ്ക്ക് ബാര് കൗണ്ടര്: സര്ക്കാരിനു വന് വരുമാന നഷ്ടം

ബവ്റിജസ് കോര്പറേഷന്റെ വില്പന കേന്ദ്രങ്ങള്ക്കൊപ്പം സംസ്ഥാനത്തു മദ്യവില്പന പുനരാരംഭിക്കാന് ബാര് കൗണ്ടറുകള് കൂടി തുറക്കുമ്പോള് സര്ക്കാരിനു കോടികളുടെ നഷ്ടം; ബാറുടമകള്ക്കു വന് കൊയ്ത്തും. ബവ്കോ വില്പന കേന്ദ്രങ്ങള് വഴിയുള്ള മദ്യവില്പനയിലൂടെ സര്ക്കാരിനു നേരിട്ടു കിട്ടേണ്ട വരുമാനം വിഭജിക്കപ്പെട്ടു പോകുന്നതിനു പിന്നില് അഴിമതിയുണ്ടെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
സര്ക്കാര് ബവ്കോ വഴി മദ്യവില്പനയ്ക്കു തീരുമാനിച്ചതിനൊപ്പമാണു അതേ വിലയ്ക്കു ബാറുകളിലൂടെയും മദ്യം വില്ക്കാന് തീരുമാനിച്ചത്. 'മദ്യം വില്ക്കാമോ' എന്നു ബാര് ഉടമകളുടെ സമ്മതപത്രവും തേടി. ഇതിനായി നിയമ ഭേദഗതി വരുത്തുകയും മദ്യം വാങ്ങാന് ടോക്കണ് ഏര്പ്പെടുത്താന് മൊബൈല് ആപ് വികസിപ്പിക്കുകയും ചെയ്തു.
നിലവില് 605 ബാറുകളും 387 ബീയര് ആന്ഡ് വൈന് പാര്ലറുകളുമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് 265 ബവ്കോ വില്പന കേന്ദ്രങ്ങളും 35 കണ്സ്യൂമര്ഫെഡ് വില്പന കേന്ദ്രങ്ങളുമുണ്ട്. 2001819 സാമ്പത്തിക വര്ഷം മദ്യവില്പനയിലൂടെ 12400 കോടി രൂപയോളം ഖജനാവിലേക്കു ലഭിച്ചു.
ശരാശരി 40 കോടി രൂപയാണു പ്രതിദിനം ബവ്കോ വില്പന കേന്ദ്രങ്ങള് വഴിയുള്ള മദ്യവില്പന വഴി ഖജനാവില് എത്തുന്നത്. ബാറുകളും വൈന് പാര്ലറും ബവ്കോയും ഒരുമിച്ചു തുറക്കുമ്പോള് ഈ വരുമാനം വിഭജിക്കപ്പെടും. അതായത്, ഖജനാവില് എത്തിയിരുന്നതിന്റെ മൂന്നിലൊന്നേ ഇനി ലഭിക്കൂ. മൂന്നില് രണ്ടും ബാര് ഉടമകള്ക്ക് ലഭിക്കും.
ബവ്കോയ്ക്ക്ഒരു കുപ്പി മദ്യം വില്ക്കുമ്പോള് കിട്ടിയിരുന്ന 20% ലാഭം ഇനി ബാറുടമകള്ക്കും ലഭിക്കും. സര്ക്കാര് വികസിപ്പിക്കുന്ന ആപ്പില് ഉപഭോക്താവിനു വില്പന കേന്ദ്രം തിരഞ്ഞെടുക്കാന് കഴിയുന്നില്ലെങ്കില്, ആപ്പ് വികസിപ്പിച്ച സ്റ്റാര്ടപ് കമ്പനി ഇഷ്ടമുള്ള ബാറിലേക്ക് ഉപഭോക്താവിനെ തള്ളി വിടും. അവിടെയും നഷ്ടം സര്ക്കാരിനാണ്.
https://www.facebook.com/Malayalivartha


























