ഇന്നു മുതല് സ്കൂള് അഡ്മിഷന്, കുട്ടികളെ കൊണ്ടുവരേണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്

കേന്ദ്ര സര്ക്കാര് ഈ മാസം 31 വരെ ലോക്ഡൗണ് ദീര്ഘിപ്പിച്ചിരിക്കുന്നതിനാല് തിങ്കളാഴ്ച (മേയ് 18) തുടങ്ങുന്ന സ്കൂള് അഡ്മിഷനായി കുട്ടികളെ സ്കൂളില് കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര് അറിയിച്ചു.
ഓണ്ലൈന് അഡ്മിഷനായി തയാറാക്കുന്ന ഓണ്ലൈന് പോര്ട്ടല് സംവിധാനം തയാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന് നേടാം.
അധ്യാപകര് സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന് പ്രവര്ത്തങ്ങള് നടത്തുവാന് പാടില്ല.
സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള് എത്താന് പാടുള്ളു.
പൊതുവിദ്യാലയങ്ങളില് എത്തിച്ചേരുന്ന മുഴുവന് കുട്ടികള്ക്കും അഡ്മിഷന് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള് ഒരുക്കിയിട്ടുള്ളതിനാല് രക്ഷകര്ത്താക്കള് തിരക്കു കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര് അറിയിച്ചു.
https://www.facebook.com/Malayalivartha


























