കേരളത്തിന് അഭിമാനമായി യുവ പ്രതിഭ ; ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് എറണാകുളം, അഞ്ചെൽപെട്ടി സ്വദേശി
കേരളത്തിന് അഭിമാനമായി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് എറണാകുളം, അഞ്ചെൽപെട്ടി സ്വദേശി. അസാധാരണ നേട്ടങ്ങളുടെയും റെക്കോർഡുകളുടെയും സമാഹാരം എന്ന നിലയിൽ എല്ലാവർഷവും ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യ ബുക്ക് ഓഫ് റെക്കോർസിൽ തന്റേതായ കയ്യൊപ്പ് പതിച്ചിരിക്കുകയാണ് തോമസ് കുട്ടി ജോസഫ് എന്ന യുവ പ്രതിഭ. പെൻസിൽ തുമ്പിൽ തീർത്ത മൈക്രോ ആർട്ടിലൂടെയാണ് തോമസ് കുട്ടിയെ തേടി അംഗീകാരം എത്തിയത്. എഴുത്തിനെടുക്കുന്ന പെൻസിൽ അതിന് മാത്രമല്ലെന്നും ചീന്തിക്കളയുന്ന പെൻസിൽ മുനയിൽ വിസമയം തീർക്കാൻ കഴിയുമെന്നുമാണ് ഈ വിദ്യാർഥികാട്ടിത്തരുന്നത്.
ഇന്ത്യയിലെ പ്രധാനപ്പെട്ട പതിനഞ്ച് ഭാഷകൾ തോമസ് കുട്ടിയുടെ കരവിരുതിലൂടെ പതിനഞ്ചോളം പെൻസിൽ ലെഡിൽ രൂപമെടുത്തു. പെന്‍സില്‍ തുമ്പില്‍ ഇങ്ങനെ വിസ്മയം തീര്‍ക്കുന്ന മൈക്രോ ആര്‍ട്ട് ചെയ്യുന്നവര്‍ കേരളത്തില്‍ വിരളമാണ്. അവർക്കിടയിൽ വിസ്മയമായിരിക്കുകയാണ് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്സ് 2021 ൽ ഇടംപിടിച്ച ഈ ചെറുപ്പക്കാരൻ.
ചോക്ക് കഷ്ണങ്ങളിലൂടെയായിരുന്നു തോമസിന്റെ തുടക്കം. ആദ്യമൊക്കെ ചോക്കിൻ കഷണത്തിൽ മൈക്രോ ആർട്ട് പരീക്ഷിച്ചു. എന്നാൽ 2012ല്‍ ഇറങ്ങിയ 'ഈച്ച' എന്ന സിനിമയാണ് പെൻസിൽ ലെഡിൽ തനിക്ക് മൈക്രോ ആർട്ട് ചെയ്യാൻ പ്രചോദനമായതെന്ന് തോമസ് കുട്ടി പറയുന്നു. കത്തിയും ചെറിയ സൂചിയും ആയുധമാക്കി ദിവസങ്ങളെടുക്കുന്ന യഞ്ജമാണിത്.
മൂന്നു വര്ഷമായി പെൻസിൽ ലെഡിൽ മൈക്രോ ആർട്ട് ചെയ്യുന്നു. ആദ്യമൊന്നും മൈക്രോ ആര്‍ട്ട് ലോകത്തെ പറ്റിയോ ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്സിനെപ്പറ്റിയോ തനിക്ക് കാര്യമായ അറിവ് ഉണ്ടായിരുന്നില്ല, എന്നാൽ തൃശൂരുള്ള തന്റെ സുഹൃത്ത് വഴിയാണ് ഇതേപ്പറ്റി കൂടുതൽ അറിയാൻ സാധിച്ചതെന്നും തോമസ് കുട്ടി പറയുന്നു. അങ്ങനെയാണ് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോർഡ്സിൽ അപേക്ഷിക്കുന്നതും. തനിക്ക് അർഹമായ അംഗീകാരം തേടി വന്നതിന്റെ സന്തോഷത്തിലാണ് ഈ യുവ പ്രതിഭ. തിരുവനന്തപുരം ടൂൺസ് അക്കാഡമിയിൽ അനിമേഷൻ വിദ്യാർത്ഥികൂടെയാണ് തോമസ് കുട്ടി ജോസഫ്.
https://www.facebook.com/Malayalivartha


























