കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് സംസ്ഥാനത്തേക്കുവരാനുള്ള പാസ് നല്‍കല്‍ നിയന്ത്രിക്കും...രോഗവ്യാപനം കൂടുതലായ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചനയില്‍

കോവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍നിന്ന് സംസ്ഥാനത്തേക്കുവരാനുള്ള പാസ് നല്‍കല്‍ നിയന്ത്രിക്കും. രോഗവ്യാപനം കൂടുതലായ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നു. ചൊവ്വാഴ്ചത്തെ അവലോകനയോഗത്തില്‍, കൂടുതല്‍ രോഗബാധയുള്ള സ്ഥലങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കുറച്ചുകഴിഞ്ഞ് പാസ് അനുവദിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണു നിര്‍ദേശിച്ചത്.
അതേസമയം, ചില സംസ്ഥാനങ്ങളില്‍ നടപ്പാക്കിയപോലെ ചില പ്രത്യേക സ്ഥലങ്ങളില്‍നിന്നുള്ള ആള്‍ക്കാരെ കടത്തിവിടില്ലെന്ന നിലപാട് എടുക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍നടപടികള്‍ക്ക് ആഭ്യന്തരവകുപ്പിനെയും കളക്ടര്‍മാരെയും ചുമതലപ്പെടുത്തി.ചൊവ്വാഴ്ചവരെ കേരളത്തിലെത്തിയ 74,426 പേരില്‍ 44,712 പേരും റെഡ് സോണുകളില്‍നിന്നാണ്.
കൂടുതലാളുകള്‍ എത്തിയത് തമിഴ്നാട്ടില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നുമാണ്. മഹാരാഷ്ട്രയില്‍നിന്നുവന്നവരില്‍ 21 പേര്‍ക്കും തമിഴ്നാട്ടില്‍നിന്നുവന്നവരില്‍ 24 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കര്‍ണാടകത്തില്‍ നിന്നുവന്ന ഒരാള്‍ക്കും. മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുവന്ന കൂടുതല്‍പേരില്‍ രോഗം സ്ഥിരീകരിച്ചതിനാല്‍ അവിടെനിന്നുള്ളവര്‍ക്ക് പാസ് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് അന്തസ്സംസ്ഥാന, അന്താരാഷ്ട്ര യാത്ര സ്‌പെഷ്യല്‍ ഓഫീസറുടെ ചുമതലവഹിക്കുന്ന വിശ്വനാഥ് സിന്‍ഹ അവലോകനയോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.രോഗികളുടെ എണ്ണംകൂടുമെന്നുതന്നെയാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
"
https://www.facebook.com/Malayalivartha


























