പിപിഇ കിറ്റുകള്‍ ഉപയോഗിക്കാന്‍ വിസമ്മതിച്ച രണ്ട് ഹെഡ് നഴ്‌സുമാരെ ക്വാറന്റീനില്‍ അയച്ചു

കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍ ജോലിക്കു നിയോഗിച്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ട് ഹെഡ് നഴ്‌സുമാര്‍ കോവിഡ് മാനദണ്ഡങ്ങളും അണുബാധ നിയന്ത്രണ നിര്‍ദേശങ്ങളും ലംഘിച്ചതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി.
എന്‍ 95 മാസ്‌കും കയ്യുറകളും മാത്രം ധരിച്ചാണ് ഇരുവരും ഒരു ദിവസം മുഴുവന്‍ കോവിഡ് രോഗികളെ പരിചരിച്ചത്.
ജീവനക്കാര്‍ക്ക് ആശുപത്രി അനുവദിക്കുന്ന പിപിഇ കിറ്റുകള്‍ ഉപയോഗിക്കാന്‍ ഇരുവരും വിസമ്മതിച്ചതായാണു കണ്ടെത്തല്‍.
മെഡിക്കല്‍ ബോര്‍ഡ് ഇവരുടെ നടപടി ഗുരുതര വീഴ്ചയായി വിലയിരുത്തി. ഇരുവരോടും 14 ദിവസം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി.
സ്രവം പരിശോധനയ്ക്ക് അയയ്ക്കും. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനും ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























