ബുധനാഴ്ച കെഎസ്ആര്‍ടിസിയുടെ നഷ്ടം 60 ലക്ഷം രൂപ

പൊതുഗതാഗത സര്‍വീസ് ആരംഭിച്ച കെഎസ്ആര്‍ടിസിക്കു ബുധനാഴ്ച നഷ്ടം 60 ലക്ഷം രൂപ. കിലോമീറ്ററിന് 16.64 രൂപ വരുമാനം ലഭിച്ചപ്പോള്‍ ചെലവായത് 25.68 രൂപയാണ്. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണു നഷ്ടം.
92 ഡിപ്പോകളില്‍ നിന്നായി ബുധനാഴ്ച 1338 ഓര്‍ഡിനറി സര്‍വീസുകളാണ് ആരംഭിച്ചതെങ്കില്‍ ഇന്നലെ അത് 1428 സര്‍വീസുകളായി.
നിലവിലുള്ള നിരക്കില്‍ നിന്ന് 50% ഉയര്‍ത്തിയാണു സര്‍വീസ്. രാവിലെ 7 മുതല്‍ 11 വരെയും ഉച്ച തിരിഞ്ഞ് 3.30 മുതല്‍ വൈകിട്ട് 7 വരെയുമാണു നിലവില്‍ സര്‍വീസ്.
ഇന്നലെ സ്വകാര്യ ബസുകളും ചില ജില്ലകളില്‍ സര്‍വീസ് തുടങ്ങി. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നതിനാല്‍ സര്‍വീസ് നഷ്ടമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
https://www.facebook.com/Malayalivartha


























