ജി ഫോം നല്‍കാത്ത ബസുകള്‍ ഓടി, ജി ഫോം നല്‍കിയവര്‍ തീരുമാനം മാറ്റിയില്ല

അഞ്ഞൂറോളം സ്വകാര്യബസുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഇന്നലെ സര്‍വീസ് നടത്തിയത്. എല്ലാ സ്വകാര്യബസുകളും ജൂണ്‍ ഒന്നുമുതല്‍ നിരത്തിലിറങ്ങും. ആകെയുള്ള 12,500 ബസുകളില്‍ 2000 ബസുകള്‍ ഒഴികെ മറ്റെല്ലാം ഒരു വര്‍ഷം ഓടുന്നില്ലെന്നു കാണിച്ച് നേരത്തേ ജി ഫോം നല്‍കിയിരുന്നതാണ്. ഇന്നലെ ഓടിയ ബസുകള്‍ ജി ഫോം നല്‍കാത്തവയായിരുന്നു.
ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പ് ഗതാഗത മന്ത്രിയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലയളവില്‍ ഓടാതിരുന്നപ്പോഴത്തെ ഇന്‍ഷുറന്‍സ് പരിരക്ഷാകാലാവധി നീട്ടിക്കിട്ടണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് കൂടുതല്‍ ബസുകള്‍ ഓടാതിരിക്കാന്‍ കാരണം. ഇതില്‍ തീരുമാനമുണ്ടായാല്‍ 26 മുതല്‍ കൂടുതല്‍ സ്വകാര്യബസുകള്‍ ഓടിക്കും.
ഇന്‍ഷുറന്‍സ് പ്രതിസന്ധിക്കു 25-നുള്ളില്‍ പരിഹാരമാകുമെന്നാണു പ്രതീക്ഷ. മാര്‍ച്ച് 24 മുതലാണു ബസുകള്‍ സര്‍വീസ് നിര്‍ത്തിയത്. സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഓടിച്ചാല്‍ കളക്ഷന്‍ കുറവായിരിക്കും. എന്നാല്‍, ദീര്‍ഘനാള്‍ ബസുകള്‍ ഓടിക്കാതിരിക്കാനാവില്ല. ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ നികുതി ഇളവു ചെയ്തതത് വലിയ ആശ്വാസമാണെന്നും സത്യന്‍ പറഞ്ഞു. രാവിലെ ഏഴുമുതല്‍ ഇടവേളയില്ലാതെയാകും ബസുകള്‍ ഓടിക്കുക.
ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യബസുകളും സര്‍വീസ് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് എന്‍.ബി. സത്യന്‍ പറഞ്ഞു. എല്ലാ ജില്ലകളിലും ഇന്നലെ ബസുകള്‍ ഓടിയിരുന്നു. എറണാകുളം, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകളിലാണു കുടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha


























