ജിദ്ദയില്‍ മലയാളി ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ എമര്‍ജന്‍സി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന മലയാളി ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു.
തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശി ഡോ. അബ്ദുല്‍ റഷീദ് (48) ആണ് മരിച്ചത്. 11 വര്‍ഷത്തോളമായി ജെ.എന്‍.എച്ച് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കയായിരുന്നു.
നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായിരുന്നു. അതിനിടെ രോഗം മൂര്‍ച്ഛിക്കുകയും വ്യാഴാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയും ചെയ്തു.
ജിദ്ദ അല്‍മഖാസിദ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയായ ഷൈനി റഷീദ് ആണ് ഭാര്യ.എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ അംറിന്‍ റഷീദ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ആഷിഖ് എന്നിവരാണ് മക്കള്‍ .
https://www.facebook.com/Malayalivartha


























