Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മഹാപ്രളയവും ഉരുള്‍പൊട്ടലിന്റെ ദുരിതപ്പെയ്ത്തും കടന്ന് മാസങ്ങള്‍ കഴിയും മുന്‍പേ ഇടുക്കിയില്‍ മഴ വീണ്ടും സജീവമാകുന്നു... ചങ്കിടിപ്പോടെ ഇടുക്കി, 2 മാസത്തിനിടെ നെടുങ്കണ്ടം മേഖലയില്‍ 13 ഭൂചലനങ്ങള്‍

22 MAY 2020 11:12 AM IST
മലയാളി വാര്‍ത്ത

മഹാപ്രളയവും ഉരുള്‍പൊട്ടലിന്റെ ദുരിതപ്പെയ്ത്തും കടന്ന് മാസങ്ങള്‍ കഴിയും മുന്‍പേ ഇടുക്കിയില്‍ മഴ വീണ്ടും സജീവമാകുന്നു. കൊറോണക്കാലത്തോടൊപ്പം പ്രളയം കൂടി താങ്ങാന്‍ ജില്ലയ്ക്ക് കഴിയില്ല. 2 മാസത്തിനിടെ നെടുങ്കണ്ടം മേഖലയില്‍ 13 ഭൂചലനങ്ങള്‍; ഭൂമിക്കടിയില്‍ നിന്നു പ്രകമ്പനവും. 2018, 2019 വര്‍ഷത്തെ പ്രളയ കാലത്ത് മേഖലയില്‍ ഉരുള്‍പൊട്ടലും ജീവഹാനിയും ഉണ്ടായിരുന്നു. സമീപകാല ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രമായി നെടുങ്കണ്ടവും തൂക്കുപാലവും മാറിയിരിക്കുകയാണ് . ഇത്തരം സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ബുധന്‍ പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ മുല്ലപ്പെരിയാര്‍ വൃഷ്ടിപ്രദേശവും കുലുങ്ങിയിരുന്നു. ഇതും ആശങ്കയുയര്‍ത്തി. അത് മാത്രമല്ല സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പഠന പ്രകാരം സംസ്ഥാനത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളില്‍ മുന്‍പന്തിയിലാണ് ജില്ല. 388.3 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് അതീവ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍. ദേവികുളം, തൊടുപുഴ. ഉടുമ്പന്‍ചോല താലൂക്കുകളിലാണ് അതീവ ജാഗ്രതാപ്രദേശങ്ങള്‍.

ഭൂചലനമുണ്ടായതു നെടുങ്കണ്ടം മേഖലയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു 2 കിലോമീറ്റര്‍ താഴെയെന്നാണ് കണ്ടെത്തല്‍. ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രമായ ചോറ്റുപാറയില്‍ നാഷനല്‍ സീസ്‌മോളജി സെന്ററിലെ വിദഗ്ധ സംഘം പരിശോധന നടത്തിയ ശേഷം ഇടുക്കി ഡാം റിസര്‍വോയര്‍, ആലടി, ചോറ്റുപാറ എന്നീ പോയിന്റുകളില്‍ ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് സ്ഥാപിച്ചിരുന്നു. 3 മാസം വരെ നിരീക്ഷണം തുടര്‍ന്ന ശേഷം തുടര്‍പഠനം ആവശ്യമെങ്കില്‍ മൈക്രോ സീസ്മിക് ഡിറ്റക്ഷന്‍ സ്റ്റഡി നടത്തും.

ഗൂഗിള്‍ ആപ്പിന്റെ സഹായത്തോടെ മുല്ലപ്പെരിയാര്‍ ദുരന്തബാധിത മേഖലകളിലെ മൊബൈല്‍ ഫോണുകളെ ബന്ധിപ്പിച്ച് കോവിഡ് 19-ന്റെ മുന്നറിയിപ്പിനു സമാനമായ രീതിയില്‍ അപായസൂചന നല്‍കാമെന്ന് നിര്‍ദേശമുയര്‍ന്നിരുന്നു.

പ്രകൃതിദുരന്ത പ്രവര്‍ത്തനങ്ങളില്‍ പരിചയസമ്പന്നരായ റവന്യൂ ഉദ്യോഗസ്ഥരാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിര്‍ദേശവും പരിഗണിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
നിലവില്‍ ദുരന്തഭീതിയില്‍ പെരിയാര്‍ തീരങ്ങളില്‍ കഴിയുന്നവര്‍ക്ക് അപായസൂചന നല്‍കാനുള്ള ഒരു സംവിധാനവും സര്‍ക്കാരിന്റെ പക്കലില്ല.

കോവിഡ് കാലത്തും ജനമനസ്സില്‍ ഉരുണ്ടുകൂടുന്ന ചോദ്യം. നാടിനെ വീണ്ടും പ്രളയം വിഴുങ്ങുമോ? കൃത്യമായ ഉത്തരം സാധ്യമല്ലാത്തവിധം സങ്കീര്‍ണമാണു മണ്‍സൂണ്‍. കേരളം വലിയൊരു ജലാശയമാണെന്ന് 2018ലെയും 2019ലെയും മഴക്കാലം പഠിപ്പിച്ചു. കോഴിക്കോട് മുതല്‍ തിരുവനന്തപുരം വരെ ജലം പരന്നൊഴുകി. കേരളം വെള്ളത്തിന്റെ ഒറ്റപ്പാളിയായി. ശരാശരി കാലവര്‍ഷം പെയ്യുന്ന സമയങ്ങളില്‍ പോലും ജാഗ്രത കാട്ടേണ്ട സംസ്ഥാനമാണു കേരളം. 2002 2015 വര്‍ഷങ്ങളിലെ മഴക്കുറവു കണ്ട് ഇനി പ്രളയമില്ലെന്ന ധാരണയില്‍ നദീതീരവും മറ്റും കയ്യേറി നടത്തിയ നിര്‍മാണമാണ് തുടര്‍ച്ചയായ പ്രളയദുരന്തം വിതച്ചതെന്നു വിദഗ്ധര്‍.ദക്ഷിണ കേരളത്തിലും തമിഴ്‌നാട്ടിലും ഈ വര്‍ഷം കൂടുതല്‍ കാലവര്‍ഷം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്‌കോഫ്) പഠനമുണ്ട്

കഴിഞ്ഞ 2 വര്‍ഷമായി ജില്ലയിലുണ്ടായ പല മണ്ണിടിച്ചിലുകള്‍ക്കും കാരണം മനുഷ്യന്റെ ചെയ്തികളാണെന്ന് ജിയോളജി വകുപ്പ്. നീര്‍ച്ചാലുകള്‍ അടച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മുന്നറിയിപ്പ് അവഗണിച്ചും ദുരന്തങ്ങള്‍ വരുത്തിവയ്ക്കുകയാണ്.മണ്ണിടിച്ചില്‍ മുന്നറിയിപ്പുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സമയത്തെങ്കിലും താമസം പരമാവധി ഒഴിവാക്കണം.വിദഗ്‌ധോപദേശം തേടിയശേഷം മാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടുള്ളൂ. തടഞ്ഞുവച്ചിരിക്കുന്ന നീര്‍ച്ചാലുകള്‍ തുറന്നുവിടുക.25 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ മഴക്കുഴികള്‍, തടയണകള്‍ എന്നിവ പാടില്ല. കയ്യാല കെട്ടിയുയര്‍ത്തുമ്പോള്‍ വെള്ളമൊഴുകിപ്പോകാന്‍ സംവിധാനം വേണം

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends