കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയുടെ മൃതദേഹം ഖബറടക്കി

കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ പോക്കാക്കില്ലത്ത് വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയുടെ (73) മൃതദേഹം ഖബറടക്കി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 7.05 ന് കടപ്പുറം അടി തിരുത്തി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം.
മുസ്?ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളാണ് ഖബറടക്കത്തിന് തയാറായത്.
ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കാള്‍ പ്രകാരം പുലര്‍ച്ചെ അഞ്ചിന് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിയ നാലു പേര്‍ മാത്രമാണ് പ്രത്യേക കവചിത വസ്ത്രമണിഞ്ഞ് മരണനാന്തര കാര്യങ്ങള്‍ക്ക് ഖബര്‍സ്ഥാനില്‍ മൃതദേഹവുമായെത്തിയത്. ടി.ആര്‍. ഇബ്രാഹിം, പി.കെ.അലി, പി.എ.അന്‍വര്‍, കബീര്‍ മുനക്കക്കടവ് എന്നിവര്‍ മൃതദേഹം ഖബര്‍സ്ഥാനിലെത്തിച്ചു.
https://www.facebook.com/Malayalivartha


























