ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേ ഷനിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയ ആള്‍ അറസ്റ്റില്‍

കോഴിക്കോട് കൊടുവള്ളിയില്‍ ഡിആര്‍ഡിഒ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം തട്ടിയ ചങ്ങനാശ്ശേരി വാഴൂര്‍ സ്വദേശി അരുണ്‍.പി.രവീന്ദ്രനെ(38) കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തു.
കൊടുവള്ളി മറിവീട്ടില്‍ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പ്രദേശത്തെ സമീപവാസികളോട് പറഞ്ഞിരുന്നത്, ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് ഡപ്യൂട്ടേഷനില്‍ എത്തിയതാണെന്നാണ്. നാലു മാസത്തെ താമസത്തിനിടെ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.ഡിആര്‍ഡിഒയുടെ വ്യാജ ഐഡി കാര്‍ഡ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ഒന്‍പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹത്തട്ടിപ്പിനും ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. കൊടുവള്ളി സ്വദേശിയായ സുബേഷില്‍ നിന്ന് സൈന്യത്തില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി രണ്ടര പവന്‍ സ്വര്‍ണ്ണവും 25000 രൂപയും കൈക്കലാക്കിയിരുന്നു.
ഐബിയും, ഡിആര്‍ഡിഒ ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്യും. ഇന്‍സ്‌പെക്ടര്‍ പി.ചന്ദ്രമോഹന്‍, എസ്‌ഐമാരായ സായൂജ് കുമാര്‍, ഇ.ഹരിദാസന്‍, എ. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























