മല്ലികപ്പാറ വനത്തില്‍ അനധികൃത നായാട്ടിനിടെ ഒരാള്‍ അറസ്റ്റില്‍; 3 പേര്‍ ഓടി രക്ഷപ്പെട്ടു

മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ മല്ലികപ്പാറ വനത്തില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തോല്‍പ്പെട്ടി സ്വദേശി നരിക്കല്ല് നടുകണ്ടി ഷാഫി (26) ആണ് അറസ്റ്റിലായത്. കൂടെ ഉണ്ടായിരുന്ന 3 പേര്‍ ഓടി രക്ഷപ്പെട്ടു.
നാടന്‍ തോക്ക്, തിരകള്‍, കത്തി, കയര്‍, ചാക്ക് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.
നായാട്ടിന് സാധ്യതയുള്ള പ്രദേശമായതിനാല്‍ വനം വകുപ്പ് നേരത്തെ പരിശോധന കര്‍ശനമാക്കിയിരുന്നു. ഓടി രക്ഷപ്പെട്ട 3 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ വനപാലകര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി.രതീശന്‍, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.വി.ജയപ്രസാദ്, തിരുനെല്ലി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ശ്രീജിത്ത്, വി.കെ.ദാമോദരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അജ്മല്‍ എടക്കണ്ടി, കെ.വി.കൃഷ്ണപ്രസാദ്, ശരത് ശശി, വി.എസ്.രമേഷ്, എം.മാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha


























