കോവിഡ് റെഡ്‌സോണുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗവ്യാപനം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് റെഡ്‌സോണുകളില്‍ നിന്ന് കൂടുതല്‍ ആളുകള്‍ സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രോഗവ്യാപനം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കേരളത്തെ രക്ഷിക്കാന്‍ ശക്തമായ ക്വാറന്റൈന്‍ വേണമെന്നും അതിര്‍ത്തികളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയാല്‍ കേരളത്തിന് പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥ വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂട്ടും. ഇത്തരത്തില്‍ യാത്ര ചെയ്ത് കേരളത്തിലെത്തുന്നവര്‍ നിര്‍ബന്ധമായി 14 ദിവസത്തെ ഹോം ക്വാറൈന്‍യ്‌നില്‍ പോകണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനയുടെ എണ്ണം കൂട്ടും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ കൂടുതല്‍ പേരും അവശരാണെന്നും മന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha


























