സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡും; നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള ശ്രമം; 1248 ക്ഷേത്രങ്ങളിൽനിന്നും നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി

കോവിഡ് സൃഷ്ട്ടിച്ച സാമ്പത്തിക പ്രതിസന്ധി നേരിട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡും. ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുകയാണ് . ഇതിന്റെ ലേല നടപടികളും പുരോഗമിക്കുന്നുണ്ട് . ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നത് വഴി വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുന്നുകൂടിയിരിക്കുന്ന അവസ്ഥയാണ്. ഊട്ടുപുരകളിലും മറ്റുമാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് മുന്നിലെ വെല്ലുവിളിയാണ്.
ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി കഴിഞ്ഞു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യൽ അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുകായും ചെയ്യും . സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി താരതമ്യം ചെയ്യും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതർ നടത്തിയിരിക്കുന്ന വിലയിരുത്തൽ.
ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട് . എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തെത്തി . ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ നിലപാട്.
2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ലേലവും നടന്നിരുന്നു . ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയും ചെയ്തു. എന്നാൽ എല്ലാ മാർഗങ്ങളും തേടുകയാണ് :ദേവസ്വം ബോർഡ് ചെയ്യുന്നത്. മുന്നിൽ വന്നിരിക്കുന്ന ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേവസ്വം ബോർഡ് എല്ലാ മാർഗങ്ങളും തേടുകയാണ്. ഉപയോഗിക്കാത്ത വിളക്കുകളും മറ്റും എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് അന്യാധീനപ്പെട്ട് പോകാതെ ദേവസ്വത്തിന് മുതൽക്കൂട്ടാക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്, -എൻ.വാസു പറഞ്ഞു.
https://www.facebook.com/Malayalivartha


























