മോഡലിങ്ങിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം ; ഒരാൾ കൂടി പിടിയിലായി; ആന്ധ്രപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു യുവതികളെ ചതിയിൽപ്പെടുത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗവുമായ പ്രഭാവതി എന്ന ലക്ഷ്മിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്

മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു പെൺകുട്ടിയെ പീഡനത്തിരയാക്കുകയും മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവതി കൂടി പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശിയും കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു യുവതികളെ ചതിയിൽപ്പെടുത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗവുമായ പ്രഭാവതിയെയാണ് (ലക്ഷ്മി–27) തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രദീപ്കുമാർ, ഡിവൈഎസ്പി സി.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മുൻപു പിടിയിലായ കൂടപ്പുഴ സ്വദേശി വഴിയാണു പെൺകുട്ടി ഇവരുടെ കെണിയിൽപ്പെട്ടത്. പിന്നീട് സാമൂഹിക മാധ്യമങ്ങൾ വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കും അയച്ചു.
സുഷി എന്നയാൾ വഴിയാണു പെൺവാണിഭ സംഘാംഗമായ ലക്ഷ്മി, പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെട്ടത്. ഓൺലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ചു പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചു നൽകി ആവശ്യക്കാരിൽ നിന്നു തുക മുൻകൂർ വാങ്ങിയാണു സംഘം ഇടപാടുകൾ നടത്തിയിരുന്നത്. മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും പിന്നീടു ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞു പെൺവാണിഭം നടത്തുകയും ചെയ്യുന്നതിനിടെ ഏതാനും മാസം മുൻപു പിടിയിലായിരുന്നു.
ഇയാളിൽ നിന്നാണു മറ്റുള്ളവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു കിട്ടിയത്. പത്രമാധ്യമങ്ങളിൽ നിന്ന് മറ്റു പ്രതികൾ കുടുങ്ങിയതറിഞ്ഞ ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. എസ്ഐ പി.ഡി. അനിൽകുമാർ, എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സിനിയർ സിപിഒമാരായ വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ അശോകൻ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
2019 യിലാണ് കേസിനാസ്പദമായ സംഭവം നടന്നത് . മോഡലിങ് രംഗത്ത് അവസരങ്ങൾ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കുകയായിരുന്നു. അന്ന് ഒന്പതുപേരെയാണ് കേസുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ തന്നെ ഇടനിലക്കാരിൽ ഒരാളായ സിന്ധു ഇവരുടെ ബന്ധുവായ അനീഷ് തുടങ്ങി ഒമ്പതുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . ഫെയ്‌സ്‌ബുക്കുവഴി പരിചയപ്പെട്ട മോഹൻ എന്നയാൾ മോഡലിങ് രംഗത്തേക്ക് അവസരം വാഗ്ദാനം ചെയ്ത് അനൂജ എന്ന സ്ത്രീയെ പരിചയപ്പെടുത്തുകായായിരുന്നുവെന്ന് പെൺകുട്ടി പ്രത്യേകാന്വേഷണസംഘത്തോടു പറഞ്ഞിരുന്നു.ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർഥിനിയെ ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ചൂഷണത്തിനു വിധേയയാക്കിയെന്ന പരാതിയി ലാണ് അറസ്റ്റ് . ഇടനിലക്കാരിയായ സിന്ധു പോട്ടയിലെ വാടക വീട്ടില്‍ വെച്ച് പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ച വച്ചതായി പരാതി ഉണ്ടായിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോൾ കൂടുതൽ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha


























