ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പി; പിന്നാലെ പോലീസെത്തി; ഭക്ഷണം കഴിക്കാൻ എത്തിയവർക്കെതിരെയും കേസെടുക്കും

ലോക്ക് ഡൗണ്‍ നിയമം ലംഘിച്ച് ഭക്ഷണം വിളമ്പി. സംഭവം വിവാദമായതോടെ കോഴിക്കോട്ടെ ഇന്ത്യന്‍ കോഫീ ഹൗസ് പൊലീസെത്തി അടപ്പിക്കുകയും ചെയ്തു. അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതിന് പിന്നാലെ നിരവധി പേര്‍ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തിയാണ് ഹോട്ടല്‍ അടപ്പിച്ചതും.
നിയമ ലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് ടൗൺ എസ് ഐ വിജിത്ത് പറയുകയും ചെയ്തു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവർക്കെതിരേയും കേസെടുക്കും എന്ന് പോലീസ് അറിയിച്ചു. ഹോട്ടലുകളില്‍ പാഴ്‍സല്‍ സൗകര്യത്തിന് മാത്രമാണ് നിലവില്‍ അനുമതി ഉള്ളത്. അത് ലംഘിച്ചാണ് കോഫീ ഹൗസിൽ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയത്. കോവിഡ് 19ൻറെ ഭാഗമായി നിലവിലുള്ള നിയന്ത്രണങ്ങളുടെ ലംഘനമാണ് നടന്നത്.
https://www.facebook.com/Malayalivartha


























