ഐസിഎസ്ഇ, ഐഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ചു

ഐസിഎസ്ഇ, ഐഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ക്ക് തീയതി നിശ്ചയിച്ചു. പുതുക്കിയ തീയതി അറിയിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ജൂലൈ രണ്ട് മുതല്‍ പന്ത്രണ്ട് വരെ നടക്കും. ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജുലൈ ഒന്ന് മുതല്‍ 14 വരെ നടത്തുകയും ചെയ്യും.
കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന് (സിഐഎസ്സിഇ) കൃത്യമായ ടൈംടേബിള്‍ പുറത്തിറക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള പരീക്ഷ നടത്താനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha


























