അത് മാധ്യമങ്ങളില്‍ വരുന്നതാണ്; അതല്ലാതെ ഞങ്ങളുടെ കയ്യില്‍ ഫയല്‍ ആക്സസ് ഒന്നും ഇല്ല; സ്പ്രിങ്ക്ളര്‍ കമ്പനിക്ക് എതിരെയുള്ള ആരോപണത്തിൽ മലക്കം മറിഞ്ഞ് രമേശ് ചെന്നിത്തല

കേരളത്തിലെ 87 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ രേഖകള്‍ സ്പ്രിങ്ക്ളര്‍ കമ്ബനിക്ക് നല്‍കി എന്ന ആരോപണവുമായി രംഗത്ത് വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോൾ മലക്കം മറിഞ്ഞു. വലിയ രീതിയില്‍ യുഡിഎഫിലെ മുന്‍നിര നേതാക്കന്മാര്‍ അടക്കം വാര്‍ത്താസമ്മേളനം വിളിച്ച് ദിവസങ്ങളോളം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഇത്. എന്നാൽ ഒറ്റയടിക്ക് ഈ കാര്യം അറിഞ്ഞില്ല എന്ന് പറഞ്ഞിരിക്കുകയാണ് രമേശ് ചെന്നിത്തല.
കേരളത്തിലെ പ്രമുഖ ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടായിരുന്നു താൻ ആരോപണം ഉന്നയിച്ചത് എന്നദ്ദേഹം പറഞ്ഞു. അവര്‍ പിന്നീട് പറഞ്ഞത് ഇതിന്റെ ചില ഘട്ടങ്ങളില്‍ ഈ ഡേറ്റ ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു എന്നത്രേ. അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് പറഞ്ഞപ്പോള്‍ ഓക്കേ, ഞാന്‍ അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ പറയുന്നത് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അത് മാധ്യമങ്ങളില്‍ വരുന്നതാണ്, അതല്ലാതെ ഞങ്ങളുടെ കയ്യില്‍ ഫയല്‍ ആക്സസ് ഒന്നും ഇല്ല. അല്ലാതെ ഞങ്ങളെന്ത് ചെയ്യാനാണ് എന്നാണ് ചെന്നിത്തല പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha


























