'ബെവ് ക്യൂ' വെളിപ്പെടുത്തിയതിൽ ആശങ്ക; പുതിയ പേരിടുമെന്ന് അധികൃതർ, ബെവ്കോ ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല
കൊറോണ വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മദ്യവില്പന ഓൺലൈൻ വഴി നടത്തുമെന്ന റിപ്പോർട്ടുകൾക്ക് പുറമെ ആശങ്ക. ഇതേതുടർന്ന് മദ്യവിൽപ്പന സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ബെവ്കോ എന്ന ആപ്പ് ഈ ആഴ്ച ഉണ്ടാകില്ല. ഈ ആപ്പിന്‍റെ പേര് ഇതിനകം പുറത്ത് വന്ന സ്ഥിതിക്ക് പുതിയ പേരിനെക്കുറിച്ചും സ്റ്റാർട്ടപ്പ് കമ്പിനി ആലോചിച്ചുവരികയാണ്. ആയതിനാൽ തന്നെ പുറത്തിറക്കുന്ന തീയതിയും ഇപ്പോൾ പുറത്ത് വിടരുതെന്നും കമ്പിനിയോട് ബിവറേജസ്കോർപ്പറേഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം എന്നത്.
അതോടൊപ്പം തന്നെ മദ്യം വാങ്ങാൻ ഓൺലൈൻ ടോക്കണിനുള്ള ആപ്പിൽ മൂന്നാംഘട്ട സുരക്ഷാപരിശോധന നടന്നുവരികയാണ്. എന്നാൽ ബെവ് ക്യൂ എന്ന പേര് ഇതനകം പുറത്ത് വന്നതിൽ ആശങ്കയിലാണ് സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർകോൾ ടെക്നോളജിസ് ഇപ്പോഴുള്ളത്. ഇതേ പേരിൽ പ്ലേ സ്റ്റോറിൽ ആരെങ്കിലും മറ്റൊരാപ്പ് അപ്ലോഡ് ചെയ്താൽ ബുദ്ധിമുട്ടാകുമെന്ന ശങ്ക ഉദിച്ചിരുന്നു. ഈ പേരിൽ മറ്റൊരു ആപ്പ് അപ്ലോഡ് ചെയ്തോയെന്ന് പരിശോധിച്ചുവരികയാണ്.
എന്നാൽ ആപ്പ് പുറത്തിറക്കുന്ന തീയതി മൂൻകൂട്ടി പ്രഖ്യാപിച്ചാൽ ക്രാഷ് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കമ്പിനി ഇതിനോടൊപ്പം തന്നെ വിശദീകരിക്കുന്നു. ഇപ്പോഴുള്ള പരിശോധനകൾക്ക് ശേഷമേ ഗൂഗിൾ പ്ലേ സ്റ്റോറിന് അയക്കു, ഒരേ സമയം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ വരുന്നതിനാൽ ക്ഷമതാ പരിശോധന കർശനമായി നടത്തിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കൂ എന്നും പറയുകയുണ്ടായി. തിങ്കളാഴ്ചയോടെ നടപടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ കൽപ്പിക്കുന്നത് .
https://www.facebook.com/Malayalivartha


























