Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

സൂരജിന്റെ കള്ളക്കണ്ണീരും ഓവറാക്ടിംഗും; വീട്ടുകാരെ പരാതിയില്‍ ഉറപ്പിച്ചുനിര്‍ത്തി; പിന്നീട് കഥ മെനയല്‍ ആയിരുന്നു; എല്ലാ കള്ളവും ആവര്‍ത്തിച്ചു ചോദിച്ചാലും പറയാനായി മനപ്പാഠമാക്കിവച്ചു; പൊലീസിന് മുന്നില്‍ ചെന്നതോടെ എല്ലാം കാറ്റഴിച്ച ബലൂണ്‍ പോലെയായി; കുറ്റം സമ്മതിക്കാന്‍ നിവര്‍ത്തിയില്ലാത്ത തരത്തില്‍ സൂരജിനെ പോലീസ് പൂട്ടിയതിങ്ങനെ

25 MAY 2020 09:51 AM IST
മലയാളി വാര്‍ത്ത

സൂരജിന്റെ സ്വഭാവ രീതിയും പെരുമാറ്റവും അറിയാവുന്നവരെ സംബന്ധിച്ച് ഈ കേസിനെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ഇത് ഒരു കൊലപാതകമാണോ എന്ന് പുറമെ നിന്ന് മറ്റുള്ളവരില്‍ സംശയം തോനിയിരുന്നു. പക്ഷേ സൂരജിന്റെ പെരുമാറ്റവും അവന്റെ രീതികളും കാരണം ഒരു പോലീസ് കേസ് എന്ന രീതിയില്‍ കാര്യങ്ങളെ കൊണ്ടുപോകില്ലായിരുന്നു. പക്ഷേ ഉത്രയെ വീട്ടില്‍ കൊണ്ടുവന്ന ശേഷം സൂരജില്‍ വന്ന മാറ്റങ്ങള്‍ ഓവറായുള്ള സങ്കടം നടിക്കലും. ഉണ്ടാക്കിയുള്ള കരച്ചിലുമാണ് കുടുബത്തിന് സംശയം ഇരട്ടിപ്പിച്ചത്. പിന്നീട് ഉത്രയുടെ മരണം കൊലപാതകമാണെന്ന പരാതിയില്‍ ഉറച്ചു നിന്ന കുടുംബത്തിന്റെ മൊഴിയും കൊലപാതകം സ്വാഭാവിക മരണമാക്കാന്‍ സൂരജ് ആവര്‍ത്തിച്ച നുണകളുമും പൊലീസിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. പിന്നീട് ഉത്രയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ക്കാന്‍ നേരത്തേ മെനഞ്ഞ് മനപ്പാഠമാക്കിയ കെട്ടുകഥകള്‍ പൊലീസ് അന്വേഷണത്തിനുമുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

കൊലപാതകത്തിനു വേണ്ടി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണു സുഹൃത്തില്‍നിന്നു പാമ്പിനെ വാങ്ങിയത്. മേയ് ഏഴിനു രാവിലെയാണ് ഉത്രയെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നു. പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിന്നു. പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയ്തു. രാവിലെ ശുചിമുറിയിലേക്ക് സൂരജ് പോയപ്പോള്‍ അമ്മയാണ് ഉത്രയെ വിളിച്ചുണര്‍ത്താന്‍ നോക്കിയത്. ഉത്ര ബോധരഹിതയായി കിടക്കുന്നതു കണ്ട് മാതാപിതാക്കളും സഹോദരനും അഞ്ചല്‍ മിഷന്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു. അതിനോടകം മരണം സംഭവിച്ചിരുന്നു. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അഞ്ചല്‍ പൊലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. തുടര്‍ന്ന് ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെയും സൈബര്‍ സെല്ലിന്റെയും ഉള്‍പ്പെടെ സഹായത്തോടെയായിരുന്നു അന്വേഷണം.

ശാസ്ത്രീയമായ അന്വേഷണമാണ് ക്രൈംബ്രാഞ്ച് കേസിന് തുമ്പുണ്ടാക്കിക്കൊടുത്തത്. കഴിഞ്ഞ നാളുകളിലെ സൂരജിന്റെ ഫോണ്‍ രേഖകള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയാണ് ഇതില്‍ പ്രധാനം. സൂരജിന് പാമ്പാട്ടികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ ഇത് സഹായിച്ചു. ഉത്രയ്ക്ക് ആദ്യ പാമ്പുകടിയേറ്റ മാര്‍ച്ച് രണ്ടിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സൂരജ് അടൂരിലെ ഒരു പാമ്പാട്ടിയുമായി നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് 10000 രൂപയ്ക്ക് കൊടുംവിഷമുള്ള കരിമൂര്‍ഖനെ സൂരജ് വാങ്ങിയതായി കണ്ടെത്തിയത്. അടുത്തതായി തുറന്നിട്ട ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്റെ വാദം പൊളിക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. തറനിരപ്പില്‍നിന്ന് അത്രയുംദൂരം സഞ്ചരിക്കാന്‍ പാമ്പിന് സാധിക്കില്ലെന്നും പൊലീസിന് പ്രാഥമിക പരിശോധനയില്‍ ബോധ്യമായി.

ഇനി ജനാലയില്‍ക്കൂടി ഉള്ളില്‍ കടന്നാല്‍ സൂരജും മകനും കിടക്കുന്ന കിടക്കയിലൂടെ മാത്രമെ പാമ്പിന് മറുവശത്തുള്ള ഉത്രയുടെ കിടക്കയിലേക്ക് എത്താനാകൂ. ഇതും സംശയത്തിന് ഇട നല്‍കിയിരുന്നു. ഈ കാര്യത്തില്‍ സൂരജിനെ ശാസ്ത്രീയമായി ചോദ്യം ചെയ്തതോടെ കാര്യങ്ങള്‍ വെളിച്ചത്താകുകയായിരുന്നു. അഞ്ചല്‍ സ്വദേശിയായ ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. മാര്‍ച്ച് 2 ന് ഭര്‍ത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേല്‍ക്കുന്നത്. രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പതിനാറ് ദിവസം കിടത്തി ചികിത്സ നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (6 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (19 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (29 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (46 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends