അഞ്ച് വർഷത്തെ ലക്ഷ്യം നാല് വർഷം കൊണ്ട് നേടി; ഓരോ വർഷവും പുതിയ പ്രതിസന്ധികളോട് പൊരുതി; എങ്കിലും പകച്ച് നിന്നില്ല; ലക്ഷ്യത്തിൽ നിന്നും തെന്നിമാറിയില്ല; കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃക; അഭിമാനത്തോടെ കേരളം; നേട്ടങ്ങൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി; എൽ ഡി എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക്

ഇന്ന് എല്ഡിഎഫ് ഗവണ്മെന്റ് അധികാരത്തിലേറിയിട്ട് നാലു വര്ഷം പൂര്ത്തിയാകുന്ന ദിനം .നാല് വർഷത്തെ ഭരണനേട്ടം കേരള ജനതയോട് വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷത്തെ ലക്ഷ്യം നാല് വർഷം കൊണ്ട് നേടിയെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവിൽ കേരളം ആർജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായകമായി. ഈ കാലയളവിൽ ഓഖിയും, നീപ്പയും പ്രളയവും കേരളം നേരിട്ടു. കേരളത്തിന്റെ വികസന രംഗം തളർന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിൽ കേരളത്തിന് അഭിമാനിക്കാം . പ്രതിസന്ധികൾ നേരിട്ടു എങ്കിലും വികസനം തളർന്നിട്ടില്ല. ലോകത്തിനാകെ മാതൃകയാകാൻ കേരളത്തിന് സാധിച്ചു. മാത്രമല്ല മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണം എന്ന ശ്രദ്ധേയ ചുമതല ഏറ്റെടുക്കേണ്ടി വന്നു സർക്കാറിന് . ഓരോ വർഷവും പുതിയ പ്രതിസന്ധികളോട് പൊരുതേണ്ടി വന്നു. എന്നാൽ പകച്ച് നിന്നില്ല. ലക്ഷ്യത്തിൽ നിന്നും പിന്മാറിയതുമില്ല.
ഒരു സംസ്ഥാനത്തിന്റെ സഞ്ചാരപഥമെടുത്താല് നാലു വര്ഷമെന്നത് ചെറിയ കാലയളവാണ്. പക്ഷേ, മികവില് ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന നിലയ്ക്ക് മുന്പില്ലാത്ത വിധം പുതിയ നിലവാരത്തിലേയ്ക്ക് കേരളത്തെ ഉയര്ത്താന് സാധിച്ചു എന്നതാണ് ഈ നാലു വര്ഷങ്ങളുടെ ചരിത്രപ്രാധാന്യം. വികസനം, ജനക്ഷേമം, സാമൂഹ്യനീതി, ഭരണപരിഷ്കാരം, ജനസുരക്ഷ തുടങ്ങിയ കാര്യങ്ങളില് ഈ സര്ക്കാര് അര്പ്പണമനോഭാവത്തോടെ പ്രവര്ത്തിച്ചു. ഈ മഹാമാരിയുടെ കാലത്തും, ജനങ്ങളുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കാന് അതിബൃഹത്തായ പദ്ധതികളാണ് സര്ക്കാര് ആവിഷ്കരിച്ച് നടപ്പിലാക്കിയത് എന്ന കാര്യം ശ്രദ്ധേയം .
https://www.facebook.com/Malayalivartha

























