അഞ്ചല് ഏറം വെള്ളിശേരിയില് ഉത്ര കിടപ്പുമുറിയില് കരിമൂര്ഖന് പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു... പ്രതിപ്പട്ടികയില് ഭര്ത്താവ് സൂരജും വീട്ടുകാരും

അഞ്ചല് ഏറം വെള്ളിശേരിയില് ഉത്ര കിടപ്പുമുറിയില് കരിമൂര്ഖന് പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഭര്ത്താവ് സൂരജിനെയും വീട്ടുകാരെയും പ്രതിപ്പട്ടികയില് ഉള്പ്പെടുത്തി. അതേസമയം, ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല് വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
മുമ്പും ഉത്രയെ വധിക്കാന് ശ്രമം നടന്നിരുന്നു. കേസില് കൂടുതല് പേര്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
അതേസമയം സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്ദ്ദിച്ച് കുറ്റംസമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്റെ അമ്മ രേണുക പറഞ്ഞു. മാത്രമല്ല ഉത്രയുടെ പിതാവിനെതിരെയും സൂരജിന്റെ അമ്മ ആരോപണമുയര്ത്തി. സൂരജിനെ കേസില് കുടുക്കുമെന്ന് ഉത്രയുടെ അച്ഛന് നേരത്തെ പറഞ്ഞിരുന്നുവെന്നും രേണുക ആരോപിക്കുകയുണ്ടായി. ഇത്തരത്തില് ഉള്ള പ്രതികരണങ്ങളാണ് സൂരജിന്റെ അമ്മ നടത്തിയിരിക്കുന്നത്.
കുട്ടിയെ നിയമപരമായാണ് കിട്ടിയതെന്നും കുഞ്ഞിനെ നോക്കിയത് തങ്ങള് ആണെന്നും സൂരജിന്റെ അമ്മ പറയുകയുണ്ടായി .മാത്രമല്ല കോടതി പറയുന്നത് പോലെ ചെയ്യാന് തയ്യാറാണെന്നും അവര് പറഞ്ഞു. ചെറു മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന് ഒരുങ്ങുകയാണ് ഉത്രയുടെ മാതാപിതാക്കള് . ഉത്രയുടെ പിതാവിന് സ്വാധീനം ഉണ്ടെന്നും കള്ളകേസാണ് ഇതെന്നും സൂരജിന്റെ 'അമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha

























