Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...

ഇതാണ് ആ പച്ചമുട്ടയുടെ രഹസ്യം ....വെറ്ററിനറി സർവകലാശാല തുനിഞ്ഞിറങ്ങിയപ്പോൾ പച്ചമുട്ട മഞ്ഞയായി

25 MAY 2020 12:21 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ചയായി സോഷ്യൽ മീഡിയ ഉൾപ്പടെയുള്ള മാധ്യമങ്ങളിൽ തരംഗമായി മാറിയത് മലപ്പുറത്ത് ഒരുവീട്ടിലെ കോഴികളുടെ പച്ച മുട്ടയാണ് . മലപ്പുറം ഒതുക്കുങ്ങല്‍ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്ന വാര്‍ത്ത തെല്ലൊന്നുമല്ല മലയാളികളെ അത്ഭുതപ്പെടുത്തിയത്.

അപൂർവമുട്ടയ്ക്ക് ആവശ്യക്കാർ കൂടിയതോടെ ആയിരം രൂപാ നിരക്കിലാണ് ഓരോ മുട്ടയും വിറ്റ് പോയതെന്നും പറയുന്നു

മേയ്‌ 10നാണ് ഇത് ആദ്യമായി മാധ്യമങ്ങ ളിൽ വരുന്നത്.. വാട്സാപ്പിലും മറ്റും അതിവേഗം പ്രചരിച്ച വാർത്തകൾക്കു പിന്നാലെ മുട്ടയെപറ്റിയും, അതു ഭക്ഷിക്കുന്നതിലെ സുരക്ഷയെപ്പറ്റിയും അനവധി ചോദ്യങ്ങൾ വന്നിരുന്നു.

ഇതോടെ വെറ്ററിനറി സർവകലാശാല തുനിഞ്ഞിറങ്ങി.. മുട്ടയുടെ മഞ്ഞക്കരുവിന്റെ സ്വാഭാവിക നിറം മഞ്ഞയും, അത് പരമാവധി ഓറഞ്ചു നിറം വരെയുമാകാമെന്ന് സർവകലാശാല തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. എന്നാൽ തന്റെ കോഴികൾക്ക് സാധാരണ തീറ്റയാണ് നൽകുന്നതെന്നും, വിവിധ ഇനം ഫാൻസി കോഴികളുമായി നാടൻ കോഴികളെ ക്രോസ് ചെയ്തത് മൂലമാണ് ഈ നിറം മാറ്റമെന്നുമുള്ള ഷിഹാബുദീന്റെ സംശയം

വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം സർവകലാശാല പൗൾട്രി ഫാം മേധാവി ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കരലിംഗം , മലപ്പുറത്തെ മൃഗസംരക്ഷണ വകുപ്പിലെ പ്രൊജക്ട് ഡയറക്ടറായ ഡോ. സുരേഷ്, ഒതുക്കുങ്ങൽ വെറ്ററിനറി സർജൻ എന്നിവരടങ്ങുന്ന സംഘം 12–ാം തീയതി രാവിലെ ഒതുക്കുങ്ങലിലെ ശിഹാബുദീന്റെ വീടും തൊട്ടടുത്ത ഫാമും സന്ദർശിച്ചു.

പച്ച മുട്ടയിടുന്ന 6 കോഴികളും, രണ്ടു പൂവനും കുറച്ചു കോഴിക്കുഞ്ഞുങ്ങളും മാത്രമാണ് നിലവിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. തീറ്റയിലൂടെ മാത്രമാണ് മഞ്ഞക്കരുവിന്റെ നിറം മാറ്റത്തിന് സാധ്യതയെന്ന് അറിയാമായിരുന്നെങ്കിലും ഷിഹാബുദീൻ അത്തരത്തിലുള്ള സാധ്യതകൾ തള്ളിക്കളഞ്ഞതിനാൽ വിശദമായി പഠിക്കാൻ സർവകലാശാലാതലത്തിൽ തീരുമാനിക്കുകയായിരുന്നു.

സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി...

ഭക്ഷണത്തിൽ വരുന്ന മാറ്റമാണെന്നുറപ്പിക്കാൻ പകുതി കോഴികൾക്ക് സർവകലാശാലയിൽ നിർമിച്ച സാന്ദീകൃത തീറ്റ നൽകാനും, ബാക്കി പകുതിക്കു നിലവിലെ ഭക്ഷണ രീതി തുടരുവാനും രണ്ടാഴ്ച കഴിഞ്ഞ് വിവരമറിയിക്കാനും ഷിഹാബുദീനോട് നിർദേശിച്ചു .ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. മായ തമ്പിക്ക് നിര്‍ദ്ദേശം നല്‍കി.......

തുടർന്ന് സർവകലാശാലയിലെ പൗൾട്രി സയൻസ് ഉന്നത പഠന വിഭാഗം മേധാവി ഡോ. പി. അനിതയുടെ നേതൃത്വത്തിൽ വിവിധ പഠന വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായി കാര്യങ്ങൾ പഠിക്കാൻ തീരുമാനിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കോഴികളുടെ രക്തവും മറ്റും എടുത്ത് പഠിക്കാനായി പച്ച മുട്ടയിടുന്ന രണ്ട് പിടക്കോഴികളെയും ഒരു പൂവൻ കോഴിയെയും ഷിഹാബുദീന്റെ വീട്ടിലെ സാഹചര്യത്തിൽനിന്നും മാറ്റി, സർവകലാശാലയുടെ നിരീക്ഷണത്തിൽ ഇവിടെ ഉൽപാദിപ്പിക്കുന്ന സാന്ദീകൃത തീറ്റ നൽകി പാർപ്പിച്ചു.

അതേസമയം, തന്നെ സർവകലാശാലയുടെ സെൻട്രൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ മുട്ടയുടെ ഉണ്ണിയിൽ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങളെക്കുറിച്ചും പഠിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ നല്‍കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി.

ശിഹാബുദ്ദീന്‍ ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദീന്‍ നല്‍കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിച്ചു
തുടർന്ന് പഠന സംഘം സർവകലാശാലയിൽ പാർപ്പിച്ചിരുന്ന കോഴികളുടെ മുട്ടകൾ കൂടി പൊട്ടിച്ചു നോക്കി നിറം മാറ്റം ഉറപ്പിക്കുകയും ചെയ്തു.

ഇത്തരത്തിലുള്ള നിറമാറ്റം വരുത്താന്‍ കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും സാധിക്കുമെന്ന് 1935ല്‍ തന്നെ പഠനറിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ഇത് യാതൊരു വിധ ജനിതക മാറ്റമല്ലെന്നും കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്നും ഡോ.എസ് ഹരികൃഷ്ണന്‍ പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (5 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (18 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (28 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (45 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends