കേന്ദ്ര സര്ക്കാറില് നിന്ന് സംസ്ഥാനത്തിന് അര്ഹമായ സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്ക്കാറില് നിന്ന് സംസ്ഥാനത്തിന് അര്ഹമായ സഹായം ലഭ്യമാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ സാമ്പത്തിക വര്ഷം 15 ശതമാനം വര്ധനവ് ചെലവുകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് അര്ഹമായ സഹായം ലഭ്യമാകേണ്ടത്. ഇത് ലഭ്യമാകുന്നില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായം ലഭ്യമല്ലാത്ത സാഹചര്യത്തെ മറികടക്കാന് തനതായ വഴികള് കണ്ടെത്തുക മാത്രമേ മാര്ഗമുള്ളൂ.
ബജറ്റിന് പുറത്ത് പശ്ചാത്തല സൗകര്യങ്ങള് സൃഷ്ടിക്കാനായി ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവുമായാണ് കിഫ്ബി പുന:സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി 50,000 കോടി രൂപയുടെ പശ്ചാത്തല വികസനം നടപ്പാക്കാനാണ് ഉദ്ദേശിച്ചത്. കിഫ്ബി നമ്മുടെ പുനരുജ്ജീവനത്തിന്റെ വഴിയാണ്. 54,391 കോടിയുടെ പ്രവൃത്തികള്ക്ക് കിഫ്ബി ഇതുവരെ അംഗീകാരം നല്കിക്കഴിഞ്ഞു. മസാല ബോണ്ടുകള് വഴി 2150 കോടി രൂപ സമാഹരിക്കാന് നമുക്കായി. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























